Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിത വിജയത്തിന് സച്ചരിതരുടെ പാത പിന്തുടരുക-കബീര്‍ ബാഖവി

kabeerbhabhi

മനാമD ജീവിത വിജയം നേടാന്‍ സച്ചരിതരുടെ പാത പിന്തുടരണമെന്നും ഇസ്ളാമിന്റെ യഥാര്‍ഥ തനിമ ജീവിതത്തിലൂടെ കാണിച്ചു തന്നവരാണ് സച്ചരിതരായ മുന്‍ഗാമികളെന്നും ഹാഫിള് അഹ് മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പറഞ്ഞു. ഹൂറ, ഗുദൈബിയ സൊസൈറ്റി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാം വാര്‍ഷിക ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ സച്ചരിതരുടെ പാത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങ് അഷ്റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. സനാഫ് റഹ് മാന്‍ ഖിറാഅത്ത് നടത്തി. അന്‍സാര്‍ അന്‍വരി കൊല്ലം പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാഖവിയുടെ ആദ്യ ദിനത്തിലെ പ്രഭാഷണ സിഡി അശ്റഫ് മര്‍വയില്‍ നിന്നും മഹ് മൂദ് മാട്ടൂല്‍ ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. നൂറുദ്ദീന്‍ മുണ്ടേരി സ്വാഗതവും അസീസ് പള്ളിക്കര നന്ദിയും പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.