Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിലെ ഇരിമ്പിളിയം മഹല്ല് നിവാസികള്‍ ഈദ് സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

irimbiliyam-eid-meet ജിദാലി ബൂഅലി റെസ്റ്റോറന്റിൽ വെച്ച് നടന്ന ഇരിമ്പിളിയം മഹല്ല് നിവാസികളുടെ ഈദ് സംഗമത്തില്‍ നിന്ന്.

മനാമ∙ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ ഇരിമ്പിളിയം മഹല്ല് നിവാസികള്‍ ഈദ് സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം മഹല്ലില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
 
ജിദാലി ബൂഅലി റെസ്റ്റോറന്റിൽ വെച്ച് നടന്ന ഈദ് സംഗമം വി. പി. അലി ജിദാലി ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി. കുഞ്ഞിമൊയ്തു ഹാജി ഈദ് സന്ദേശം നല്‍കി. ചടങ്ങില്‍ കുട്ടികളുടെ കലാപരിപാടികളും, പ്രവര്‍ത്തകരുടെ ഈദ് ആശംസാ കൈമാറ്റവും നടന്നു. മുതിര്‍ന്നവരുടെ ഗെയിംസും, പ്രശസ്ത ഗായകരായ അൻവർ കൊടുവളളി, റഫീഖ് ഇരിമ്പിളിയം, ഫാറൂഖ് മങ്കേരി എന്നിവരുടെ നേതൃത്വത്തിൽ ഇശൽ സന്ധ്യയും നടന്നു.

ടി.പി മുഹമ്മദ് കുട്ടി (നെല്ലറ) സ്വാഗതവും സൈഫുദ്ദീൻ ഇരിമ്പിളിയം നന്ദിയും പറഞ്ഞു.
 

Your Rating: