Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഐ ചർച്ച് കൊയ്ത്തുൽസവം 2015

ഷാർജ∙ചർച്ച് ഓഫ് സൗത്ത് ഇന്ത്യ–ഷാർജ പാരിഷിന്റെ കൊയ്ത്തുൽസവം 2015 ഇടവക വികാരി റവ. ദാസ് ജോർജിന്റെ കാർമ്മികത്വത്തിൽമേയ് 29 വെളളിയാഴ്ച്ച രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെ പാരിഷ് അങ്കണത്തിൽ (എസ്ഡബ്ല്യൂസി മെയിൻ ഹാളിൽ ) നടത്തും. ഉപസംഘാടകൻ ജോൺ ഡാനിയേൽ നേതൃത്വം നൽകും.

ഇതോടനുബന്ധിച്ച് നടത്തുന്ന വിവിധ കലാപരിപാടികൾക്ക് ഒപ്പം ഹരിത സുന്ദരമായ ഗൃഹാതുരത്വത്തിന്റെ ഓർമ്മ ചെപ്പ് തുറക്കാൻ, ഗ്രാമാന്തരീക്ഷത്തിന്റെ നിറപ്പകിട്ട് ചാർത്തിയ നാടൻ തട്ടുകടയും വിവിധ സംഘടനകൾ ഒരുക്കുന്ന കൊതിയൂറും രസകൂട്ടുകളുടെ ചെപ്പുകൾ തുറന്ന്, വയറും മനസ്സും നിറയുവോളം ആസ്വദിക്കുവാനും, ആതുര സേവന രംഗത്തെ പ്രമുഖരുടെ സേവനം ഉറപ്പുവരുത്തുവാനും ചെറു പൈതങ്ങളുടെ കുസൃതിയാർന്ന നാടൻ കളികളിൽ പങ്കെടുക്കുവാനും വയലിൽ വിതച്ച വിത്തുകളുടെ ആദ്യഫലമെടുക്കുന്നതിനും ഇത് ദൈവ മുമ്പാകെ ദൈവേഷ്ടത്തിനായി സമർപ്പിക്കുവാനും കൂടാതെ മരുഭൂമിയിലെ വസന്തത്തിന്റെ സൗന്ദര്യം നെഞ്ചിലേറ്റുവാനും ഇതിൽ പങ്കാളികൾ ആകുവാനും ഉളള ഒരു സുവർണ്ണാവസരമാണെന്നും സഭാ സെക്രട്ടറി സുദീപ് ചെറിയാൻ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.