Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദമ്മാം ടൗണ്‍ നവോദയ കലാഭവന്‍ മണി അനുസ്മരണം സംഘടിപ്പിച്ചു

താര പരിവേഷമില്ലാതെ സാധാരണ കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയ ജീവിച്ച മലയാള സിനിമയിൽ വേറിട്ട അഭിനയം കാഴ്ച വച്ച് തന്റേതായ സ്ഥാനം ഉറപ്പിച്ച അതുല്യ നടനായിരുന്നൂ കലാഭവൻ മണി. സാധാരണക്കാർക്കൊപ്പം, തികച്ചും സാധാരണക്കാരനായി ജീവിച്ച മണി താരത്തിളക്കത്തിന്‍റെ പരിവേഷം ഒരിക്കലും തന്‍റെ ജീവിതത്തെ ബാധിക്കരുതെന്ന് നിർബന്ധം പുലർത്തിയിരുന്നു. താൻ കടന്നുവന്ന ജീവിത വഴികളെക്കുറിച്ച് അഭിമാനത്തോടെ എന്നും എല്ലാ മാധ്യമങ്ങളിലും മറയില്ലാതെ പങ്കുവച്ചിരുന്ന കലാഭവൻ മണി സിനിമാക്കാർക്കിടയിലെ വേറിട്ട വ്യക്തിത്വത്തിന് ഉടമയായി. എന്നും ചാലക്കുടിക്കാരനായി മിമിക്രിയും നാടന്‍ പാട്ടുകളുമായി ജീവിച്ച മണി തന്‍റെ ഇടതുപക്ഷ ആഭിമുഖ്യം മറച്ചുവച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോടൊപ്പം നില്‍ക്കാനും അതിൽ അഭിമാനം കൊള്ളുന്നൂ എന്ന് ഉറക്കെ പറയാനും മണി മടി കാണിച്ചിരുന്നില്ല.

സാമുഹ്യക്ഷേമ ജീവകാരുണ്യത്തിനായി തന്‍റെ സമ്പാദ്യത്തിന്‍റെ മുഖ്യ പങ്കും നാടിനും നാട്ടുകാര്‍ക്കും ആതുരസേവന പ്രവര്‍ത്തങ്ങള്‍ക്കും നല്‍കുന്നതോടൊപ്പം നാഷണല്‍ ഹൈവേയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനായി 10 ആംബുലന്‍സുകള്‍ സംഭാവന നല്‍കിയ മണിയെന്ന ഏറ്റവും വലിയ മനുഷ്യ സ്നേഹിയെയാണ് നമുക്ക് അകാലത്തില്‍ നഷ്ട്ടപ്പെട്ടത് എന്ന് അനുസ്മരണത്തില്‍ അഭിപ്രായപ്പെട്ടു. നവോദയ സാംസ്കാരിക വേദിയുടെ അതിഥിയായി ദമാമിൽ എത്തിയ കലാഭവൻ മണി, തന്‍റെ ഇഷ്ടങ്ങൾ നവോദയയുമായി പങ്ക് വച്ചത് ഒരു ഫുട്ബോള്‍ കളിക്കാരനായ എനിക്ക് ലോകത്തിന്‍റെ പല കോണുകളിലും പല ഉദ്ഘാടനങ്ങളും നടത്തേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു ഫുട്ബോള്‍ കളിയുടെ ഉദ്ഘാടനം ഗള്‍ഫില്‍ നടത്താന്‍ കഴിഞ്ഞത് നവോദയ എന്ന സംഘടനയിലൂടെയാണെന്നാണ്. സിനിമാലോകം സവര്‍ണ്ണ സാമ്പത്തിക കുത്തകയുള്ളവരുടെ നക്ഷത്ര ലോകത്തിലേക്ക് സാധാരണക്കാരനു കൂടി പ്രാപ്യമാക്കി തീർക്കാൻ മണിക്ക് തന്‍റെ അഭിനയ ജീവിതത്തിലൂടെ മണിക്ക് സാധിച്ചു എന്നതാണ് മണിയെ കുറിച്ച് അനുസ്മരിക്കുമ്പോള്‍ നമുക്ക് ഓര്‍മ്മയിലേക്ക് ആദ്യം വരുന്നത്.

ഷാജി മട്ടന്നൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മനോഹരന്‍ പുന്നക്കല്‍ അധ്യക്ഷനായിരുന്നു. ദിലീപ്ദാസ്‌ നല്ലില കലാഭവന്‍ മണിയുടെ അനുസ്മരണം പ്രഭാഷണവും തുടര്‍ന്ന് ഇ.എം.കബീര്‍, ഉണ്ണി ഏങ്ങണ്ടിയൂര്‍, മനേഷ് പുല്ലുവഴി, ചന്ദ്രന്‍.കെ.വി, എന്നിവര്‍ സംസാരിച്ചു. കലാഭവന്‍ മണി നവോദയയുടെ അതിഥിയായി എത്തിയതിന്റെ അനുഭവങ്ങള്‍ സുധീഷ്‌ തൃപ്രയാര്‍ പങ്കുവച്ചത് കലാഭവന്‍ മണിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി. ചടങ്ങിന് അനീഷ്‌ കണ്ണൂര്‍ നന്ദി രേഖപ്പെടുത്തി.

Your Rating: