Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രദേർസ് മണിമുണ്ടയുടെ 'യെ ഈദ് അപ്നോം കേ സാഥ് ' കൂട്ടായ്മ ദുബായിൽ

ദുബായ് ∙ ഉപ്പള മണിമുണ്ടയിലെ ഉർദു മാതൃഭാഷാ സംഘടനയായ ബ്രദർസ്  മണിമുണ്ടയുടെ പ്രവർത്തനങ്ങൾ ഗൾഫ് മേഖലയിലും ശക്തമാകുന്നത്തിന്റെ മുന്നോടിയായി 'യെ ഈദ് അപ്നോം കേ സാഥ് ' എന്ന പേരിൽ പെരുന്നാളിന്റെ പിറ്റേന്ന് ദുബായിയിൽ കൂട്ടായ്മ ഒരുക്കുന്നു. ദുബായ് ദേരാ റഫീ ഹോട്ടലിൽ മഗ്രിബ് നിസ്കാരാനന്തരം സംഘടിപ്പിക്കുന്ന പരിപാടിയിൽ യുഎഇയിലെയും ഇതര ഗൾഫ് മേഖലയിലെയും പ്രധാന പ്രവർത്തകരും ഭാരവാഹികളും പങ്കെടുക്കും. സംഘടനയുടെ മുന്നിലുള്ള ഒന്നിലേറെ പദ്ധതികൾ സംഗമത്തിൽ അവതരിപ്പിക്കും.

കേരളത്തിൽ തന്നെ നിത്യ ജീവിതത്തിന്റെ ഇടപാടുകളിൽ ഉർദു ഭാഷയെ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലുള്ള മംഗൽപാടി പഞ്ചായത്തിലെ മണിമുണ്ട നിവാസികൾ ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരുന്നു. ബ്രദേർസ് മണിമുണ്ട സേവന പാതയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ 2015ൽ വിവിധ പരിപാടികളോടെ അതിവിപുലമായി സിൽവർ ജൂബിലി ആഘോഷിച്ചിരുന്നു. സംഘടനയുടെ ആദ്യകാലത്തെ പ്രവർത്തകരിൽ പലരും ഉദ്യോഗവും മറ്റുമായി ഗൾഫിലായതിനാൽ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല എന്ന കാര്യം പരിഗണിച്ചാണ് ഗൾഫ്തല കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനമായത്.

ഉർദു സമൂഹത്തിനിടയിൽ വൈവിധ്യങ്ങളായ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സംഘടന വിപ്ലവകരമായ ഇടപെടലുകളാണ് നടത്തിവരുന്നത്. സിൽവർ ജൂബിലി അംഗീകരിച്ച ബൃഹത്തായ ഒട്ടേറെ പദ്ധതികൾ മുന്നിൽ കണ്ടുകൊണ്ട് വിദേശത്തുള്ള കൂടുതൽ പ്രവർത്തകരെ പങ്കാളികളാക്കി മുന്നോട്ടു പോകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാൽവയ്പ്പാണ് ദുബായ് കൂട്ടായ്മയെ വിലയിരുത്തുന്നത്. ശൈഖ് റിസ്വാൻ അബുദാബിയുടെ അധ്യക്ഷതയിൽ അബ്ദുൽ ഹമീദ് യുഎഇ സംഗമം ഉദ്ഘാടനം ചെയ്യും. ബ്രദേർസ് മണിമുണ്ടയുടെ പ്രസിഡണ്ട് മുഹമ്മദ് അസീം, മുഹമ്മദ് അൻസീഫ്, യു.എ.ഇ പ്രതിനിധികളായ മുഹമ്മദ് അഷീഖ്, മുഹമ്മദ് ഷബീർ, മുദസ്സർ നാസർ, സൗദി പ്രതിനിധി മുഹമ്മദ് റഫീഖ്, ഹമീദ് തുടങ്ങിയവർ സംബന്ധിക്കും.

Your Rating: