Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി അബുദാബിയിൽ മരണമടഞ്ഞു

george

അബുദാബി∙ മകളുടെ എൽഎൽബി പ്രവേശനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂറിനു യാത്രതിരിച്ച മലയാളി യാത്രാമധ്യേ മരണമടഞ്ഞു. റാന്നി, ഈട്ടിച്ചുവട്, മഴവഞ്ചേരിൽ എം പി ജോർജിന്റെ മകൻ ജോർജ് ഫിലിപ്പ് ( മോൻ ) 54 ആണ് അബുദാബിയിൽ മരണമടഞ്ഞത്. ഇന്ന് (25 ജൂലൈ ) രാവിലെയുള്ള ജെറ്റ് എയർവെയ്‌സ് വിമാനത്തിൽ പോകുന്നതിനു വിമാനത്താവളത്തിൽ എത്തിയ ജോർജ് ഫിലിപ്പിനെ ചെക് - ഇൻ നടപടികൾ പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടർന്ന് മഫ്‌റഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബായ് അൽ അഖില ജനറൽ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് എം പി ജോർജ് ദീർഘകാലം എൻ പി സി സി യിൽ ജോലിചെയ്തിരുന്നു.കോട്ടയം ,പള്ളം തുണ്ടത്തിൽ ഐവി യാണ് ഭാര്യ .മക്കൾ : ക്രിസ്റ്റീൻ ,ലെസ്‌ലി .നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വാർത്ത∙ അലക്‌സാണ്ടർ 

Your Rating: