Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"മഹാരഥന്മാരുടെ ജീവിതങ്ങളിലൂടെ, ഹിസ്റ്ററി കോണ്‍ഗ്രസ് 2015 "

ജിദ്ദ∙ ധീര ദേശാഭിമാനികളായ രാഷ്ട്ര ശിൽപി പണ്ഡിറ്റ് നെഹ്റുവിന്റെയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും പണ്ഡിതനുമായ മൗലാനാ ആസാദിന്റെയും ഉരുക്ക് വനിതയും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും ജന്മദിനങ്ങൾ നവംബറിലാണ്‌ . മുഹമ്മദ്‌ അബ്ദു റഹ്മാൻ സാഹിബിന്റെ ചരമ ദിനവും നവംബറിൽ തന്നെ. ഈ മഹാരഥൻമാരുടെ ജീവ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുകയും മാറിയ ഇന്ത്യൻ സാഹചര്യത്തിൽ ചരിത്ര സത്യങ്ങളെ നിലനിർത്തേണ്ടതിന്റെ ആവശ്യകത പ്രവാസികളിലേക്ക് എത്തിക്കുന്നതിനുമായി ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ പ്രമുഖ നേതാക്കളുടെ ഓർമ്മക്കായി " മഹാരഥന്മാരുടെ ജീവിതങ്ങളിലൂടെ, ഹിസ്റ്ററി കോണ്‍ഗ്രസ് " എന്ന പേരിൽ ഡിസംബർ 4, 2015 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

നേതാക്കളുടെ ജീവിത ചരിത്ര സത്യങ്ങളെ വിളിച്ചോതുന്ന ദൃശ്യ പ്രദർശനവും ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കുന്ന സിംബോസിയവും ഉണ്ടായിരിക്കുന്നതാണ്. ഒപ്പം കുട്ടികൾക്കായി ഇതു സംബന്ധമായ ക്വിസ് മത്സരവും നടത്തുന്നതാണ്. കൂടാതെ ഈ കഴിഞ്ഞ ഹജ്ജ് വേളയിൽ സേവന രംഗത്തുണ്ടായിരുന്ന ഒഐസിസിയുടെ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുനതാണ്. ഇതൊരറിയിപ്പായി സ്വീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ. ടി. എ. മുനീർ, ജനറൽ സെക്രട്ടറിമാരായ സക്കീർ ഹുസൈൻ എടവണ്ണ, ജോഷി വർഗീസ്‌, നൗഷാദ് അടൂർ, ട്രഷറർ ശ്രിജിത്ത് കണ്ണൂർ എന്നിവർ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.