Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഹംഗറി സർക്കാരിന്റെ സ്കോളർഷിപ്പ്

hungary-scholatrship

ദുബായ്∙ യുഎയിൽ നിന്നുള്ള 5 ഇന്ത്യൻ വിദ്യാർത്ഥികൾ ഹംഗറി സർക്കാരിനു കീഴിലുള്ള ടംപസ് പബ്ലിക് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മെറിറ്റ് സ്കോളർഷിപ്പിന് അർഹരായി. ജോർജി ബോബൻ തോമസ്, ശ്രുതി എലിസബത് വിനു, സ്നേഹ ആൻ ജേക്കബ്, ബെവർലി ലെഗോ, രാഹുൽ രാജി ജോൺസൺ എന്നിവരാണ് ഹംഗറിയിൽ ഉന്നതവിദ്യാഭ്യാസം നടത്താനുള്ള സ്കോളർഷിപ്പ് നേടിയത്.

രാജ്യത്ത് വിദേശ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കുന്നതിനായി 2013ലാണ് ഹംഗറി സർക്കാർ സ്റ്റൈപെൻഡിയം ഹംഗറികം സ്കോളർഷിപ്പ് ആരംഭിച്ചത്. ബിടിഇസി യൂണിവേഴ്സിറ്റീസ് അഡ്മിഷൻ സർവ്വീസസിന്റെ ഡയറക്ടറായ ബെന്‍സൺ മാളിയേക്കലാണ് സ്കോളർ‌ഷിപ്പ് ജേതാക്കള്‍ക്ക് പരിശീലനം നല്‍കിയത്. ഇന്ത്യയിൽ നിന്നും 200 കുട്ടികളാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ബിടിഇസി യൂണിവേഴ്സിറ്റീസും വേൾഡ് മലയാളി കൗൺസിൽ അൽ ഐൻ പ്രൊവിൻസും ചേർന്ന് ജൂലൈ 29ന് അയ്ല ഹോട്ടില്ല‍ വച്ച് സ്കോളർഷിപ്പ് ജേതാക്കളെ ആദരിക്കും. ഇന്ത്യൻ അംബാസിഡർ ടി.പി സീതാറാം മെറിറ്റ് അവാർഡുകൾ സമ്മാനിക്കും. 

Your Rating: