Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വെൽഫെയർ ഫോറം സലാല: യു.പി. ശശീന്ദ്രൻ പ്രസിഡന്റ്, എ.കെ.വി. ഹലീം ജനറൽ സെക്രട്ടറി

pic-01

സലാല∙ ജനപക്ഷ രാഷ്ട്രീയവും ജനസേവനവും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ സലാല ഘടകമായ ഇന്ത്യൻ വെൽഫെയർ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. ആയിരങ്ങൾ തിങ്ങിനിറഞ്ഞ പ്രഖ്യാപന സമ്മേളന വേദിയായ സലാല മ്യൂസിയം ഹാളിലാണ് വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡന്റ് ഹമീദ് വാണിയമ്പലം ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പ്രസിഡന്റായി കൈരളി സലാലയുടെ ദീർഘകാല നേതാവും ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാനുമായ യു.പി. ശശീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി എ.കെ.വി. ഹലീം, വൈസ്്് പ്രസിഡന്റുമാരായി ജോളി രമേഷ്, വഹീദ് ചേന്ദമംഗല്ലൂർ എന്നിവരെയും സെക്രട്ടറിമാരായി ചന്ദു ചന്ദ്രൻ, അലി അരുണിമ, യാക്കൂബ് ആലത്തൂർ, ഹുസ്്നി സമീർ എന്നിവരെയും ട്രഷററായി മൻസൂറും വർക്കിങ് കമ്മിറ്റി അംഗങ്ങളായി ശബീർ പി.ടി., മുസമ്മിൽ, ബഷീർ ചാലിശ്ശേരി, ഷഹനാസ്, ഷജീർ കെ.എം., സലീം സേട്ട്, സഫ്വത്ത് എന്നിവരെയും തിരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ പ്രഭാഷണം നടത്തി. വിവിധ കലാ പരിപാടികളും അരങ്ങേറി.

Your Rating: