Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുവാരകുണ്ട് ഓ ഐ സി സി കണ്‍വൻഷൻ സംഘടിപ്പിച്ചു

karuvarakkund oicc കരുവാരകുണ്ട് ഓ ഐ സി സി പ്രവർത്തകർ കൈപത്തി ചിഹ്നവുമായി റീജിണൽ കമ്മിറ്റി പ്രസിഡന്റ്‌ കെ ടി എ മുനീറിനൊപ്പം.

കരുവാരകുണ്ട് മണ്ഡലം ഓ ഐ സി സി ജിദ്ദ കമ്മിറ്റി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി കണ്‍വെൻഷൻ സംഘടിപ്പിച്ചു .ശറഫിയ്യ ഓ ഐ സി സി ഹാളിൽ ചേർന്ന പരിപാടി ജിദ്ദ റീജിണൽ കമ്മിറ്റി പ്രസിഡന്റ്‌ കെ ടി എ മുനീർ ഉദ്ഘാടനം ചെയ്തു .കരുവാരകുണ്ടിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ ,സ്നേഹ സദനം ,മറ്റ് വീടുകൾക്കുള്ള ധന സഹായം തുടങ്ങിയ നിർധനർക്കായുള്ള സഹായ പദ്ധതികൾ കോണ്‍ഗ്രസ്‌ സ്ഥാനാർഥികൾക്ക് ഗുണകരമാകുമെന്ന് മുനീർ അഭിപ്രായപെട്ടു.

ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും വോട്ടുകൾ കോണ്‍ഗ്രസ്സിനെ ശക്തിപെടുത്താൻ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ വാക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന കണ്‍വൻഷനിൽ ശറഫിയ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, തൃശൂർ ജില്ലാ സെക്രട്ടറി ശ്രുതസേനൻ കളരിക്കൽ, ഇസ്മായിൽ ചോക്കാട് എന്നിവർ പ്രസംഗിച്ചു .ഉസ്മാൻ കുണ്ടുകാവിൽ സ്വാഗതവും ബഷീർ കേരള നന്ദിയും പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.