Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി രത്ന പുരസ്കാരം കെ.ടി.എ മുനീറിന് 

kta-muneer

ജിദ്ദ∙വർക്കല കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാള സാംസ്കാരിക വേദിയുടെ നാലാമത്  മലയാളി രത്‌ന പുരസ്കാരത്തിന് പ്രവാസി മലയാളിയായ കെടിഎ മുനീർ അർഹനായി . മലയാള മിഷൻ ഡയറക്ടർ തലേക്കുന്നിൽ ബഷീർ, സ്വാമി സൂക്ഷ്മാനന്ദ, ഡോ. ജയരാജ് , അൻസാർ വർണ്ണന എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. 

കഴിഞ്ഞ രണ്ട് ദശകത്തോളം ജിദ്ദയിൽ സേവനമനുഷ്ഠിച്ചു വരുന്ന മുനീർ പ്രവാസികളുടെയിടയിൽ  നടത്തി വരുന്ന  ജീവ കാരുണ്യ പ്രവർത്തനങ്ങളും അവരുടെ പ്രശ്നങ്ങളിൽ നടത്തിയ ക്രിയാത്മക ഇടപെടലുകളും പരിഗണിച്ചാണ് അവാർഡ്. ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സാമൂഹ്യ, സാംസ്കാരിക മേഖലയിൽ  നിറ സാന്നിധ്യമായ മുനീർ ജീവ കാരുണ്യ മേഖലയിൽ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്നതിനും പ്രവർത്തിക്കുന്നതിനും നേതൃത്വം നല്കി വരുന്നു.

ഒഐസിസി സൗദി പടിഞ്ഞാറൻ മേഖല കമ്മിറ്റി പ്രസിഡന്റ് നോർക്കാ ഉപദേശക സമിതി അംഗം, ഹജ്ജ് വെൽഫയർ ഫോറം വൈസ് ചെയർമാൻ, ഇന്ത്യൻ കോണ്‍സുലേറ്റിന് കീഴിലുള്ള ഇന്ത്യാ ഫോറത്തിന്റെ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കൂടാതെ പ്രവാസി സംരഭമായ വണ്ടൂരിലെ സഹ്യ ആർട്സ് & സയൻസ് കോളേജ് വൈസ് പ്രസിഡണ്ട്, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ആശ്രയ സ്പെഷ്യൽ സ്കൂൾ ഡയറക്ടർ, നിംസ് ആശുപത്രി ഡയരക്ടർ എന്നീ നിലകളിലും പ്രവര്ത്തിക്കുന്നു. വിവധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള മുനീർ കേന്ദ്ര ഗവർമെന്റിന്റെ പ്രവാസി വകുപ്പ് നടത്തി വന്നിരുന്ന പ്രവാസി ഭാരതീയ ദിവാസിൽ  എല്ലാ വർഷവും പങ്കെടുക്കാറുണ്ടായിരുന്നു. 

പുരസ്കാരം ജനുവരി 6ന് വർക്കല മുനിസിപ്പൽ ടൗണ്‍ ഹാളിൽ മുൻ അഡീഷണൽ ചീഫ് സിക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ഡോ. ഡി .ബാബു പോൾ സമ്മാനിക്കും. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.