Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാക്‌ യുഎഇ കുടുംബ സംഗമം നടത്തി

mac

ഷാര്‍ജ∙ മര്‍കസ്‌ അഡ്‌നോക്‌ കൂട്ടായ്‌മയായ മാക്‌ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ നാഷനല്‍ പാര്‍ക്കില്‍ കുടുംബസംഗമം നടത്തി. ഇരുപത്‌ നിര്‍ധനരായ കുടുംബങ്ങള്‍ക്ക്‌ വീട്‌ വെച്ചുകൊടുക്കുന്നതടക്കമുള്ള ഇരുപതോളം പദ്ധതികളിലൊന്നായിരുന്നു കുടുംബസംഗമം. മാക്‌ യു എ ഇ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ മുഴുവന്‍ എമിറേറ്റുകളില്‍നിന്നും പങ്കാളിത്തമുണ്ടായിരുന്നു.

ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ആരംഭിച്ച പരിപാടി വൈകിട്ട്‌ 6 മണിയോടെയാണ്‌ അവസാനിച്ചത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധയിനം മത്സരങ്ങള്‍ നടത്തിയത്‌ ഏറെ കൗതുകമായി. മത്സരങ്ങള്‍ക്ക്‌ നൗഫല്‍ കരുവഞ്ചാല്‍ നേതൃത്വം നല്‍കി. ഏരിയ തിരിച്ചുള്ള കബഡി മത്സരത്തില്‍ അബ്ദുര്‍റഷീദിന്റെ നേതൃത്വത്തിലുള്ള വെസ്‌റ്റേണ്‍ ടീം ജേതാക്കളായി. ജേതാക്കള്‍ക്ക്‌ സമ്മാനവിതരണവും നടന്നു.

മുഹമ്മദലി സഖാഫി കാന്തപുരം, പി കെ മുഹമ്മദ്‌ മാസ്റ്റര്‍ കുന്ദമംഗലം, നൗഫല്‍ കരുവഞ്ചാല്‍, അന്‍വര്‍ പൂനൂര്‍, മുസ്‌തഫ വാഴക്കാട്‌, ഹാരിസ്‌ മാസ്റ്റര്‍, അബ്ദുര്‍റഷീദ്‌, അസീസ്‌ കക്കോവ്‌, നൗഫല്‍ വടകര, നാസര്‍ കൊടിയത്തൂര്‍, അഷ്‌റഫ്‌ ചക്കിട്ട, സകരിയ്യ മേലാറ്റൂര്‍, മുജീബ്‌ കെ കെ സി, അബ്ദുര്‍റഹ്‌്‌മാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

Your Rating: