Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിന് മുര്‍ഷിദ് ഗ്രുപ്പ് ധന സഹായം നല്‍കി

help റോസി സ്പെഷൽ സ്കൂളിനുള്ള ധന സഹായം മുര്‍ഷിദ് ഗ്രുപ്പ് എംഡി സി കെ മുഹമ്മദ് ഷാഫി എംഎല്‍എ - വി കെ സി മമ്മദ് കോയക്ക് കൈമാറുന്നു

ദുബായ്∙ മാനസിക വൈകല്യമുള്ള കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി യുഎഇ യിലെ പ്രമുഖ വ്യപാര സ്ഥാപനമായ മുര്‍ഷിദ് ഗ്രൂപ്പ്‌ 12 ലക്ഷം ഇന്ത്യന്‍ രൂപ ധന സഹായം നല്‍കി. കോഴിക്കോട് കേന്ദ്രമായുള്ള ഹ്യുമാനിറ്റബൾ ചാരിറ്റി ട്രസ്റ്റിന്‍റെ കീഴിലുള്ള റോസി സ്പെഷല്‍ സ്കൂളിനാണ് മുര്‍ഷിദ് ഗ്രൂപ്പ് സഹായം നല്‍കിയത്. മുന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറും ബേപ്പൂർ മണ്ഡലം എംഎല്‍എയുമായ വി.കെ. സി.മമ്മദ് കോയക്ക് മുര്‍ഷിദ് ഗ്രുപ്പ് എം ഡി മുഹമ്മദ്‌ ഷാഫിയാണ് സ്ഥാപനത്തിന്‍റെ ധന -സഹായ ചെക്ക് കൈ മാറിയത്.

മാനസിക വൈകല്യമുള്ള കുട്ടികളുടെ ജീവിത ഉന്നമനത്തിന് വേണ്ടി സ്ഥാപിതമായതാണ് റോസി സ്പെഷല്‍ സ്കൂള്‍. ഹ്യുമാനിറ്റബൾ ചാരിറ്റി ട്രസ്റ്റിന്‍റെ കീഴില്‍ കോഴിക്കോട് തളിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1995-ല്‍ ആണു പ്രവര്‍ത്തനം തുടങ്ങിയത്. 62-കുട്ടികളും 20 അധ്യാപകരുമാണ് ഇവിടെയുള്ളത്. സമൂഹത്തില്‍ ഏറെ പരിഗണന ആവശ്യമുള്ള ഈ കുട്ടികളുടെ കാര്യത്തില്‍ മാറി വരുന്ന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് കാര്യമായ പരിഗണയൊന്നും ലഭിക്കാറില്ല. സ്ഥാപന സ്ഥല പരിമിതിയുടെ പേരില്‍ മുടങ്ങി കിടക്കുന്ന ഇവരുടെ ആനുകുല്യങ്ങള്‍ക്ക് വേണ്ടി അധികൃതര്‍ക്ക് മുനില്‍ പലപ്പോഴും കാര്യങ്ങള്‍ ബോധിപ്പിച്ചതാണ്.

എന്നിട്ടും ഇവരുടെ കാര്യത്തിലുള്ള കടുംപിടിത്തം ഇവരോട് ചെയ്യുന്ന വലിയ അനീതിയാണ്.കരുണവറ്റാത്ത ചില നല്ല സുമനസുകളുടെ കൈത്താങ്ങിലാണ് സ്ഥാപനം ഇപ്പോള്‍ നടന്നു പോകുന്നത് തന്നെ. മൂന്നു ലക്ഷത്തില്‍ അധികം രൂപയുെട ചെലവാണ്‌ മാസത്തില്‍ ഇവരുടെ സംരക്ഷണത്തിന് വേണ്ടത്. ഇനിയും നല്ല മനുഷ്യരുടെ സഹായം ലഭിച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമായ അവസരങ്ങള്‍ ഒരുക്കാന്‍ ഇവര്‍ക്ക് കഴിയും

മരുന്നുനൽകിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം വന്നാൽ അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ചെറിയ രീതിയിലെങ്കില്ലും കൊണ്ടുവരാനാണ് സ്ഥാപനം ശ്രമിക്കുന്നതെന്ന്‍ ചെയര്‍മാന്‍ എ.കെ.ഫൈസല്‍ പറഞ്ഞു.

ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തിൽ രണ്ടു പേർക്കെങ്കിലും ഓട്ടിസം ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുകുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്.സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായാണ് സമൂഹം കാണുന്നത്. പഠനവൈകല്യമുള്ളവരും സംസാരശേഷി തീരെകുറഞ്ഞതുമായ അവസ്ഥ മുതൽ സ്വന്തമായി കുടുംബം പുലർത്താനും വരുമാനം ആർജിക്കാനും സാധിക്കുന്ന വിധത്തിൽ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥവരെ ഈ വിഭാഗത്തിലുണ്ട്.

ഇവരുടെ പ്രായം കൂടുന്തോറും സംരക്ഷണം മാതാപിതാകള്‍ക്കും കടുപ്പമോറും .അതുകൊണ്ട് തന്നെ ഈ രോഗം ബാധിച്ച 15 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടി തുടക്കം കുറിച്ച പുതിയ പദ്ധതിയാണ് ലൈഫ് കെയർ ഹോം.ഇപ്പോള്‍ 12 പേരുടെ സംരക്ഷണമാണ് ലൈഫ് കെയർ ഹോം വഹിക്കുന്നത്. ധന സഹായ ചടങ്ങില്‍ സ്കൂള്‍ എം.ഡി.സിറാജ്, ചെയര്‍മാന്‍ എ കെ ഫൈസല്‍, വൈ;ചെയര്‍മാന്‍ സിക്കന്തര്‍,മഹറുഫ് മണലുടി,ജലീല്‍ ജെഎൻജെ ,ഹസന്‍ തിക്കോടി,ശൈഖ് ഷഫീഖ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

വാർത്ത∙ അബ്ദുൽ അസീസ്

Your Rating: