Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധു പ്രവാസി മലയാളി ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

madhu

റിയാദ് D മലയാളികളുടെ പ്രിയപ്പെട്ട നടന്‍, അഭിനയ ചക്രവര്‍ത്തി മധു പ്രവാസി മലയാളി ഫെഡറേഷന്റെ ഡയറക്ടര്‍ബോര്‍ഡിലേക്ക്. അദ്ദേഹത്തെ റിയാദില്‍ നടന്ന മീറ്റിങ്ങില്‍ വച്ച് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണെന്നും, സംഘടനയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മധു പറഞ്ഞു. റിയാദില്‍ നടന്ന ചടങ്ങില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സൌദി അറേബ്യ കോ-ഓര്‍ഡിനേറ്റര്‍ ജെ.കെ പ്രവാസി മലയാളി ഫേഡറേഷന്റെ മെംബര്‍ഷിപ്പ് ആപ്ളിക്കേഷന്‍ പൂരിപ്പിക്കുന്നതിനായി നല്‍കിയപ്പോള്‍ പൂര്‍ണസന്തോഷത്തോടെ അതുമുഴുവന്‍ പൂരിപ്പിച്ചു നല്‍കുവാനും അദ്ദേഹം മടികാണിച്ചില്ല.

മധുവിനെപ്പോലെയുള്ള ഒരു വ്യക്തി പ്രവാസി മലയാളി ഫെഡറേഷനിലേക്ക് കടന്നുവരുന്നത് പ്രസ്ഥാനത്തിന്റെ ഭാവിവളര്‍ച്ചയ്ക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗള്‍ഫ് മേഖല കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി അഭിപ്രായപ്പെട്ടു.

മധുവിനെ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.