Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം.  

nava-yugam

ദമാം∙ സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ പ്രവാസി സാഹിത്യസ്നേഹികൾക്ക്, പ്രവാസജീവിതത്തിനിടയിൽ നഷ്ടമായ വായനയുടെ അനുഭവം തിരികെ നൽകിയ നവയുഗം സാംസ്കാരികവേദി വായനാവേദിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
 
ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന വായനാവേദി കൺവൻഷൻ പുതിയ ഭാരവാഹികളെയും പതിനാലംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു. സുമി ശ്രീലാലിന്റെ ആധ്യക്ഷതയിൽ കൂടിയ കൺവൻഷൻ നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് ഉദ്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂചെടിയൽ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ കെ.ആർ.അജിത്‌, കേന്ദ്രകമ്മിറ്റി അംഗം ഹനീഫ വെളിയംകോട്‌ എന്നിവർ സംസാരിച്ചു.
 
കൺവൻഷൻ വായനാവേദിയുടെ പുതിയ കൺവീനറായി അരുൺശിവൻ നൂറനാടിനെ തിരഞ്ഞെടുത്തു. മുരളീമുദ്ര, മാധവ് വാസുദേവ്, മുനീർ ഖാൻ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. നവയുഗം വായനാവേദിയുടെ ലൈബ്രറേറിയൻ ആയി സുമി ശ്രീലാലിനെയും തിരഞ്ഞെടുത്തു.
ഡോ: ടെസ്സി റോണി, ബിനു കുഞ്ഞു, ശ്രീ ലാൽ, ജയന് ഉണ്ണി, ദാസൻ രാഘവൻ, ശ്രീകുമാർ വെള്ളല്ലുർ, ഷാൻ പെഴുംമൂട്, ജമാൽ വില്ല്യാപ്പള്ളി, ജെമി ഹനീഫ് എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ.
 
നവയുഗം വായനാവേദിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ മികച്ച പുസ്തകങ്ങളുടെ നല്ലൊരു ശേഖരം ഉണ്ട്. പുസ്തകം ആവശ്യമുള്ളവർക്ക്, അവരുടെ അഭ്യർത്ഥനപ്രകാരം വായനവേദി പ്രവർത്തകർ പുസ്തകങ്ങൾ സൗജന്യമായി എത്തിച്ചു കൊടുക്കുന്നു. ഫേസ്ബുക്ക്, വാട്സ്അപ് എന്നിവയിലുള്ള നവയുഗം വായനവേദി ഗ്രൂപ്പുകൾ വഴിയും, നവയുഗം വായനവേദി പ്രവർത്തകരെ ഫോണിലോ, ഇ മെയിലിലോ, നേരിട്ടോ ബന്ധപ്പെട്ട് ഇത്തരം പുസ്തക അഭ്യർഥനകൾ നടത്താവുന്നതാണ്.
 
വായനവേദി ഒരുക്കുന്ന ഇത്തരം സൗകര്യങ്ങൾ കിഴക്കൻ മേഖലയിലെ പ്രവാസി സഹൃദയർ കഴിവതും ഉപയോഗപ്പെടുത്തണമെന്ന്  വായനവേദി കൺവീനർ അരുൺശിവൻ നൂറനാട് അഭ്യർഥിച്ചു.(mob: 0592065473) 

Your Rating: