Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവവയുഗം കലാസന്ധ്യ മെയ് 28 ന്

ദമാം∙ നവയുഗം സാംസ്കാരികവേദി കിഴക്കൻ മേഖലയിലെ പ്രവാസികൾക്ക് ഉത്സവപ്രതീതി തീർത്തു കൊണ്ട് വീണ്ടും ഒരു കലാസന്ധ്യ ഒരുക്കുന്നു. മെയ് 28 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ദമാം സാംസ്കാരിക ഒാഡിറ്റോറിയത്തിൽ കലാസന്ധ്യ-2016 അരങ്ങേറും.

കലാസന്ധ്യയിൽ ആദ്യമായി, സാമൂഹ്യ തിന്മയ്ക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ ശക്തമായി പ്രതികരിയ്ക്കുന്ന "മറിമായം" എന്ന ടെലിവിഷൻ പരിപാടിയിലെ കലാകാരന്മാരും, റിയാദിലെ കലാകാരന്മാരും ഒന്നിച്ച് അവതരിപ്പിയ്ക്കുന്ന മാജിക്കൽ കോമഡി പ്രോഗ്രാം അരങ്ങേറും. അതിനു ശേഷം റിയാദ് കലാഭവൻ അവതരിപ്പിക്കുന്ന സക്കീർ ഹുസൈന്റെ ആശയത്തിൽ, ഷാരോൺ ഷെരീഫ് രചനയും സംവിധാനവും നിർവഹിച്ച "അവർ പറയട്ടെ" എന്ന നാടകം അരങ്ങേറും.  

കലാസന്ധ്യയിലേയ്ക്കുള്ള  പ്രവേശനം സൗജന്യമാണ്. എല്ലാ പ്രവാസി കലാസ്നേഹികളെയും കലാസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആർ.അജിത്തും, ജനറൽ സെക്രട്ടറി എം.എ.വാഹിദും അറിയിച്ചു.​ 

Your Rating: