Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിസ്മരണീയമായി നവയുഗം കളിവെട്ടം 2016 ; ദമ്മാം മേഖല ചാമ്പ്യന്മാർ.

kali-vettam-03

ദമ്മാം∙ നവയുഗം സാംസ്കാരികവേദിയുടെ കലാവേദിയുടെയും കായികവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അരങ്ങേറിയ 'കളിവെട്ടം 2016', കിഴക്കൻ മേഖലയിലെ പ്രവാസികൾക്ക് അവിസ്മരണീയ അനുഭവമായി മാറി. 

kali-vettam-05

കായിക മത്സരങ്ങളും പ്രവാസികുടുംബ സൗഹൃദകൂട്ടായ്മയും കലാസന്ധ്യയും അടങ്ങിയ 'കളിവെട്ടം 2016' ദമാമിലെ ഉമൽഷെയ്ഖ് ഫാമിലാണ് അരങ്ങേറിയത്. ഉച്ചയ്ക്ക് 2 മണി മുതല്‍ ആരംഭിച്ച കായിക മത്സരങ്ങള്‍ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് രാജീവ്‌ ചവറ ഉദ്ഘാടനം ചെയ്തു. നവയുഗം സാംസ്കാരികവേദിയ്ക്ക് കീഴിലുള്ള ദമാം മേഖല, കോബാർ മേഖല, അൽഹസ്സ മേഖല എന്നിങ്ങനെ മൂന്നു മേഖലാടിസ്ഥാനത്തിൽ നടത്തിയ കായിക മത്സരങ്ങളിൽ നൂറുകണക്കിന് പ്രവാസികുടുംബങ്ങൾ പങ്കെടുത്തു. ആവേശം നിറഞ്ഞ വടംവലി മത്സരത്തിൽ ദമ്മാം മേഖല വിജയികളായി.

kali-vettam-04

കായിക മത്സരങ്ങളിലെ വാശിയേറിയ പോരാട്ടങ്ങൾക്ക് ഒടുവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മേഖലക്ക് നൽകുന്ന മാസ്റ്റർ റിബിൻ റെജി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നവയുഗം ദമ്മാം മേഖല കരസ്ഥമാക്കി. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആർ. അജിത്ത് ട്രോഫി സമ്മാനിച്ചു.

kali-vettam-01

വൈകിട്ട് അരങ്ങേറിയ കലാസന്ധ്യ, നവയുഗം കലാവേദി കണ്‍വീനര്‍ പ്രിജി കൊല്ലം ഉദ്ഘാടനം ചെയ്തു. പ്രശോഭ് പ്രിജി, അശ്വതി രാജന്‍ എന്നിവർ അവതാരകരായി. ദീപു, മോഹൻ ഓച്ചിറ, ശ്രീലാൽ, റോയ്, പ്രതിഭ പ്രിജി, സുമി ശ്രീലാൽ, സുജ റോയ് എന്നിവർ ആലപിച്ച അവതരണ ഗാനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ നിരവധി കലാകാരന്മാർ പങ്കെടുത്ത സിനിമാറ്റിക്ക് നൃത്തപരിപാടികൾ, ഗാനമേള, റാക്ക ബോയ്സ് താളം പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടുകൾ, കവിതാലാപനം എന്നിവ അരങ്ങേറി.

നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണന്‍, റെജി സാമുവല്‍, അരുണ്‍ നൂറനാട്, റഹിം തൊളിക്കോട്, ലത്തീഫ് മൈനാഗപള്ളി, ഉണ്ണി ഓച്ചിറ, ഉണ്ണികൃഷ്ണന്‍, ഷാന്‍ പേഴുമൂട്, ബിജു നല്ലില, പ്രതിഭ പ്രിജി, സുമി ശ്രീലാല്‍ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

kali-vettam-02

നവയുഗം നേതാക്കളായ ഉണ്ണി പൂച്ചെടിയൽ, സുബി വര്‍മ്മ, ഷിബുകുമാര്‍, മോഹന്‍ ഓച്ചിറ, അനീഷ്‌കുമാര്‍, നഹാസ് എ.കെ.എം, അഷ്‌റഫ്‌ തലശ്ശേരി, ബിജു വർക്കി, റെഞ്ചി കണ്ണാട്ട്, ബിജു മുണ്ടക്കയം, സനു മഠത്തില്‍, തോമസ്‌ സക്കറിയ, റഹീം അലനല്ലൂര്‍, റോയ് വര്‍ഗീസ്‌, സന്തോഷ്‌ ചങ്ങോലിക്കല്‍, സഹിര്‍ഷ, ബിനുകുഞ്ഞു, കുഞ്ഞുമോന്‍, മോഹന്‍ തിരുവല്ല, കെ എസ് താജുദീന്‍, മാധവ് കെ വാസുദേവ്, ബെറ്റി റെജി, ശ്രീലാല്‍, സുജ റോയ്, അനീഷ കലാം, പ്രിയ ബിജു എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Your Rating: