Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിഗാന ആൽബം സൗപർണ്ണികാമൃതം പുറത്തിറങ്ങി

cd

അജ്‌മാൻ ∙ ഭക്തിഗാന ആൽബം സൗപർണ്ണികാമൃതം പുറത്തിറങ്ങി. തലോടൽ എന്ന ക്രിസ്തീയ ആൽബത്തിനും ഭാരതപ്രണാമം എന്ന ദേശഭക്തിഗാനത്തിനും ശേഷം വി വൺ ക്രിയേഷൻസിന്റെ പുറത്തിറക്കുന്ന ഭക്തിഗാന ആൽബമാണിത്. അജ്മാനിൽ നടന്ന ചടങ്ങിൽ പിന്നണി ഗായകനും സംഗീത സംവിധായകനും വി വൺ ക്രിയേഷൻസ് പ്രൊഡക്‌ഷൻ ടീം അംഗവുമായ രാഹുൽനാഥിൽനിന്ന് സംഗീത സംവിധായകനും ഗായകനുമായ സായി ബാലൻ സിഡി ഏറ്റുവാങ്ങി. ഗായിക അശ്വതി നായരുടെ ആദ്യത്തെ ഭക്തിഗാന ആൽബമാണിത്. ബിനു നിലമ്പൂരിന്റെ വരികൾക്കു സംഗീതം നിർവഹിച്ചിരിക്കുന്നതു മോഹനൻ മംഗലശ്ശേരിയാണ്. വി വൺ ക്രിയേഷൻസ് പ്രൊഡക്‌ഷൻ ടീം അംഗം നാഗേന്ദ്ര നാഥ്, അരുൺ കെ.പി.‌, നൊസ്റ്റാൾജിയ ടീം പ്രസിഡന്റ് ഷാജി സൗപർണ്ണികാമൃതം, ബിനു നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/watch?v=PhAimokskDk

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.