Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി വണ്ടൂര്‍ പഞ്ചായത്ത്‌ കമ്മറ്റി തിരഞ്ഞെടുപ്പു കണ്‍വൻഷന്‍ നടത്തി

oicc-wandoor ഒ ഐ സി സി ജിദ്ദ - വണ്ടൂര്‍ പഞ്ചായത്ത്‌ കണ്‍വെന്ഷനില്‍ പ്രസിഡന്റ് നിസാമുദ്ദീന്‍ പാപ്പറ്റ പ്രസംഗിക്കുന്നു.

ജിദ്ദ∙ സിപിഎമ്മിനു കനത്ത പ്രഹരമായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്ന് ഒഐസിസി. ജിദ്ദ റിജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ പറഞ്ഞു. ഒഐസിസി ജിദ്ദ- വണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി തിരഞ്ഞെടുപ്പു കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളിലെ സംഘടനകളുടെ സ്ഥാനാർത്ഥികളെ സ്വതന്ത്ര ചിഹ്നത്തിൽ ഏറ്റവും അധികം മത്സരിപ്പിക്കുനത് സിപിഎം ആണ്. അടവ് നയത്തിന്റെ കാലത്ത് പോലും ഇത്ര കുറച്ചു പേരെ സ്വന്ത്വം ചിഹ്നത്തിൽ നിർത്തിയിരുന്നില്ലെന്നും ഇതു സിപിഎമ്മിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്നും മുനീർന്നു പറഞ്ഞു.

പ്രസിഡന്റ് നിസാമുദ്ദീന്‍ പാപ്പറ്റ അധ്യക്ഷത വഹിച്ചു. മുഴുവന്‍ യുഡിഎഫ് സ്ഥാനാർഥികളുടെയും വിജയത്തിനായി പ്രവർത്തിക്കാന്‍ തീരുമാനിച്ചു. അക്ബര്‍ കരുമാര,സുൽഫിക്കര്‍പാപ്പറ്റ, റൗഫ് കരുമാര, കെ. ടി. സക്കീര്‍ ഹുസൈന്‍, ഇല്യാസ് കണ്ണമംഗലം, സലിം വാണിയമ്പലം, സെക്കിർ എന്ന ബാപ്പുട്ടി എന്നിവര്‍ പ്രസംഗിച്ചു.ബഷീര്‍ അലി പരുത്തിക്കുന്നന്‍ സ്വാഗതവും വാസു വാണിയമ്പലം നന്ദിയും പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.