Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണനിലാവ് അരങ്ങേറി

onanilavu

ദുബായ്∙ നെഹ്രു ആർട്സ്  സയൻസ് കോളേജ് കാഞ്ഞങ്ങാടിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നാസ്കയുടെ ഓണാഘോഷം ,"ഓണ നിലാവ്" ,ഒക്ടോബർ 16 ന്  UAE , Dubai ഖിസൈസിലെ  ഇന്ത്യൻ അക്കാദമി സ്ക്കൂളിൽ വച്ച് നടന്നു. വിവിധ കലാമത്സരങ്ങൾ അരങ്ങേറി പരിപാടികൾക്കൊപ്പം നാസ്ക എക്സിക്യുട്ടീവ് അംഗം മുരളി മീങ്ങോത്തിന്റെ ഓർമ്മകൾ യാത്രകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായഷാബു കിളിത്തട്ടിൽ നിർവഹിച്ചു. ആദ്യ പ്രതി നാസ്ക പ്രസിഡന്റ് മുനീർ ഏറ്റുവാങ്ങി . ഷാർജ ഇന്ത്യൻ  അസോസിയേഷൻ  ട്രെഷരാർ വി  നാരായണൻ നായർ ആശംസാ പ്രസംഗം നടത്തി. ഗണേഷ് മങ്കത്തിൽ പുസ്തകം പരിചയപ്പെടുത്തി. സെക്രട്ടറി പ്രവീണ്‍ സ്വാഗതം ആശംസിച്ചു. മുരളി മീങ്ങോത്ത് മറുപടി പ്രസംഗം നടത്തി. ട്രഷറർ ഏ വി. ചന്ദ്രൻ നന്ദി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.