Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ ഒമാൻ പ്രൊവിൻസ്: സണ്ണി അബ്രാഹം പ്രസിഡന്റ്, ജോയി പി വി സെക്രട്ടറി

orma-oman

എറണാകുളം∙ ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷൻ ഒമാൻ പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സണ്ണി അബ്രാഹം (പ്രസിഡന്റ്), റ്റോബി ജോർജ്, ഡിജോ ജോയി ( വൈസ് പ്രസിഡന്റുമാർ), ജോയി പി വി (സെക്രട്ടറി), ശ്രേയാ എലിസബത്ത് (ജോയിന്റ് സെക്രട്ടറി), സുബിൻ മഠത്തിൽ (ട്രഷറർ), ഡോ.ഡോയൽ ജോയി ( ജോയിന്റ് ട്രഷറർ).

orma-3

കളങ്കിതമാകാത്ത കേരള കുടുംബ മൂല്യങ്ങളോടു പ്രിയമുള്ളവർ, ഉത്തമ പൗരധർമം ശീലമാക്കിയവർ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർ എന്നീ സവിശേഷതകൾ പുലർത്തുന്ന വിവിധ രാജ്യക്കാരായ മലയാളികളുടെ ആഗോള സൗഹാർദ പ്രസ്ഥാനമാണ് ഓർമ.

orma-2

ഫിലഡൽഫിയയിലെ ജോസ് ആറ്റുപുറമാണ് ഗ്ലോബൽ പ്രസിഡന്റ്. ജോർജ് പി ഡി (ജനറൽ സെക്രട്ടറി), ഷാജിമോൻ മിറ്റത്താനി (ട്രഷറർ) ജോർജ് ഓലിക്കൽ, ഫീലിപ്പോസ് ചെറിയാൻ, തോമസ് പോൾ (ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ), മാത്യൂ തരകൻ, ക്രിസ്റ്റി ജെറാൾഡ്, അല്ലി ജോസഫ് (ഗ്ലോബൽ സെക്രട്ടറിമാർ). സിബിച്ചൻ ചെമ്പ്ളായിൽ (ട്രസ്റ്റി ബോർഡ് ചെയർമാൻ). മുൻ മേഘാലയാ ഗവർണ്ണറും ഇന്ത്യൻ യൂണിയൻ മുൻ മന്ത്രിയുമായ എം എം ജേക്കബ്, പ്രശസ്ത ഒങ്കോളജിസ്റ്റും വാഗ്മിയുമായ ഡോ. എം വി പിള്ള (യൂഎസ്എ) എന്നിവര്‍ രക്ഷാധികാരികളാണ്.
 

Your Rating: