Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ യുഎഇ പ്രൊവിൻസ ്ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു

orma-dubai4

അബുദാബി∙ ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓർമ്മ) യുഎഇ പ്രൊവിൻസ് ഒാർമ ഗ്ലോബൽ പ്രസിഡന്റ് ജോസ് ആറ്റുപുറം അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. ജോഷി കുഴിപ്പാലാ അധ്യക്ഷനായിരുന്നു. പവിഴങ്ങളുടെ നാടായ അബുദാബിയിലെ മലയാളികൾക്ക്് ഓർമയിൽ സൂക്ഷിക്കുവാൻ ഒരു സുദിനം കൂടി. തങ്ങൾ താലോലിക്കുന്ന കേരളീയ ഗുണമൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് പകർന്നു നൽകുവാൻ സംഘടിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഒാർമ. ഒാർമ യുഎഇ പ്രൊവിൻസിന് നാളം തെളിച്ച് ജോസ് ആറ്റുപുറം പറഞ്ഞു.

orma-dubai2

ജോഷി കുഴിപ്പാലാ അധ്യക്ഷനായിരുന്നു. പ്രയാസം നിറഞ്ഞ മറുനാടൻ ജീവിതത്തിന്റെ പരുക്കൻ ഘട്ടങ്ങൾ തരണം ചെയ്യാൻ മലയാളിയെ പ്രാപ്തനാക്കുന്നത് അടുത്ത തലമുറയെക്കുറിച്ചുള്ള ദീപ്തമായ പ്രതീക്ഷകളാണ്. മൂല്യങ്ങൾക്കു വിലകൽപിക്കാത്ത തലമുറ ആകരുതേ വരും തലമുറ എന്ന ആഗ്രഹവും പ്രയത്നവുമാണ് കാതൽ. മറുനാടൻ ജീവിതദുരിതങ്ങളിൽ നിന്ന് നന്മപൂരിതമായ ഒരു തലമുറയുടെ വളർച്ച; അതാണ് ഒാർമ യുഎഇ പ്രൊവിൻസിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയാകുന്ന മലയാള ചൈതന്യമുള്ള ജീവിത രീതികൾക്കുവേണ്ടി ഭാരം വഹിക്കാനുള്ള മനസ്സ്: അതാണ് ഒാർമ യുഎഇ പ്രൊവിൻസിന്റെ ആശയവും ആദർശവും. ജോഷി കുഴിപ്പാലാ പറഞ്ഞു.

orma-dubai1

ആലീസ് ജോസ്, ജോർജ് പ്രോമിത്യൂസ്, എബി തയ്വിൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. കുട്ടികളുടെ പാട്ടും നൃത്തവും ഉണ്ടായിരുന്നു. ഒാർമ ദുബായി ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റായി ജോഷി കുഴിപ്പാലാ തിരഞ്ഞെടുക്കപ്പെട്ടു.

orma-dubai3
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.