Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷ ഒമാന്‍ രക്തദാന ദിനാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു

pratheeksha-oman

ഒമാന്‍∙പ്രതീക്ഷ ഒമാന്റെ "രക്തദാനം മഹാദാനം" എന്ന സന്ദേശ പ്രചരാണാർത്ഥം തുടർച്ചയായി നടത്താറുള്ള രക്തദാന ക്യാമ്പിന് ഭാഗമായി, അറ്റ്ലസ് ആശുപത്രിയുമായി സഹകരിച്ച് ഈ വരുന്ന വെള്ളിയാഴ്ച(27-05-2016) ഗോബ്ര അറ്റ്ലസ് ആശുപത്രിയിൽ വച്ച് രക്തദാന - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തപ്പെടുന്ന ക്യാമ്പിൽ രക്തദാനത്തിനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത്; രക്ത സമ്മര്‍ദ്ദ തോത് എന്നിവ പരിശോധിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സൗജന്യമായി നൽകുന്നതായിരിക്കും.

കൂടാതെ പ്രമുഖ ഭക്ഷണക്രമ നിർണ്ണയ വിദഗ്ധരുടെ സൗജന്യ സേവനവും ലഭ്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ശശി കുമാര്‍: 9935 6704, ശരത് ചന്ദ്രന്‍: 9744 2012, ഷിബു ഹമീദ്: 9985 7115, വിനേഷ്: 9939 1231, നെജീബ് കെ. മൊയ്തീന്‍ എടത്തിരുത്തി: 9858 0475.

വെബ്സൈറ്റ് : pratheekshaoman@gmail.com

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.facebook.com/pratheekshaoman

Your Rating: