Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി വയനാട് ഈദ് മീറ്റ്‌ ശ്രദ്ധേയമായി

pravasi-vayanad-uae

ദുബായ്∙ പ്രവാസി വയനാട് യുഎഇ സംഘടിപ്പിച്ച ഈദ് മീറ്റ്‌ ശ്രദ്ധേയമായി."നാനാത്വത്തിൽ ഏകത്വം "എന്ന ഭാരത സംസ്ക്കാരത്തിന്റെ തനിമ ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഇവിടെ ഉയർന്ന ഓരോ സ്വരവും. മനുഷ്യർ തമ്മിലുളള പരസ്പര വിശ്വാസവും സ്‌നേഹവും തകർക്കാനാകാത്ത ബന്ധങ്ങൾ ഉണ്ടാക്കുന്നു. അത്തരം കൂട്ടായ്മക്ക് ഏതു പ്രതിസന്ധിയിലും നിലനിൽക്കാനും കൂടെയുള്ളവർക്ക് തണലാവാനും കഴിയും എന്ന് പ്രവാസി വയനാട് ഈദ് മീറ്റ്‌ തെളിയിച്ചു.

സംസ്കാരിക സമ്മേളനം നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംടി ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. യുഎയിലെ വയനാട്ടുകാരായ പ്രവാസികളെ ഒരുമിച്ചു കൂട്ടി ഒരു നേതൃത്വത്തിന്റെ കീഴിൽ അണിനിരക്കാൻ മുന്നിൽ നടന്ന പ്രവാസി വയനാട് ചെയർമാൻ അബ്ദുൽ റഷീദിനെയും വയനാട്ടിൽ നിന്നേറ്റവും അധിക കാലം പ്രവാസി ആയി കഴിയുന്ന ഹമീദ് കൂരിയാടാനെയും പ്രവാസി വയനാടിന് വേണ്ടി പൊന്നാട അനിൽ കുമാർ അൽ ഐൻ അണിയിച്ചു ആദരിച്ചു. പ്രസാദ്‌ ജോൺ അബുദാബി , അയ്യൂബ് ഷാർജാ, അനിൽകുമാർ അൽ ഐൻ ,പ്രവീൺ കുമാർ അജ്‌മാൻ ,സുലൈമാൻ മണിമ എന്നിവർ ആശംസകൾ നേർന്നു.

അബ്ദുൽ റഷീദ്‌ കരണി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ മജീദ് മടക്കിമല സ്വഗതവും കൺവീനർ സയ്യിദ് മുഹമ്മദ്‌ റാഫി നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ചു ദുബായ് ക്രീക്കിൽ നടത്തിയ ക്രൂയിസ് എന്റർടൈന്മെന്റ് പ്രോഗ്രാം വയനാട്ടിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരായ നിസാർ വയനാട് ,വിനോദ്‌, ആശാ വിനോദ്‌, കുമാരി ഗൗരി എന്നിവർ നയിച്ചു.

ഷിജി ഗിരീഷ്‌ , യുസി അബ്ദുല്ല , നാസ്സർ മേപ്പാടി, മാസ്റ്റർ ഗോകുൽ ,അഷറഫ്, ആകാംക്ഷ,ഐന ഫാത്തിമ ഫിദ, നിയ ഫാദി , ഫർസാന ,അനിൽ കുമാർ, പ്രവീൺ എന്നിവർ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തു. ആഘോഷത്തിന്റെ മുഴുവൻ ആഹ്ലാദവും പങ്കുവച്ച ജലയാത്രക്ക് രജീഷ്, മൊയ്ദു മക്കിയാട്, ശാദുലി, ശംസുദ്ദീൻ , ഷാജി വർഗീസ്, നവാസ്, ശിനോജ്, സൈഫുദീൻ തുടങ്ങിയവർ നയിക്കുന്ന കോർഡിനേറ്റേഴ്സ് നേതൃത്വം നൽകി. 

Your Rating: