Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിദ്ദ ഒഐസിസിയുടെ "പ്രേ ഫോർ ചെന്നൈ": 5000 വസ്ത്രങ്ങൾ നൽകി

pray-for-chennai

ജിദ്ദ∙ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരിതത്തിനു സാക്ഷ്യം വഹിച്ച ചെന്നൈ നിവാസികളെ സഹായിക്കുന്നതിനുള്ള ജിദ്ദ ഒഐസി സിയുടെ "പ്രേ ഫോർ ചെന്നൈ" പദ്ധതിയുടെ രണ്ടാം ഘട്ട സഹായമായി വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും കൈമാറി. മനുഷ്യാവകാശ് ദിനമായ ഡിസംബർ 10 നു നൽകിയ ഈ സഹായം ഏറെ മഹത്തരമാണെന്നു റിജണൽ കമ്മിറ്റി പ്രസിഡന്റ് കെ. ടി. എ. മുനീർ പറഞ്ഞു. കുറഞ്ഞ ദിവസം കൊണ്ട് ഈ ഉദ്യമത്തിൽ ഭാഗമായതിലൂടെ ജിദ്ദയിലെ പ്രവാസി സമുഹത്തിന്റെ ആർദ്രത ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടതായി മുനീർ പറഞ്ഞു.

pray-for-chennai01

ഈ ദുരിതമുണ്ടായ ഉടൻ തന്നെ മലയാളി സംഘടനകളിൽ ആദ്യ ധനസഹായം (ഡിസംബർ 4 നു ) നൽകിയത് ഒഐസിസിയാണ്. പ്രയാസമനുഭവിക്കുന്നവർക്ക് ജിദ്ദയിലെ തമിഴ് സംഘം മുഖേനെയാണ് ചെന്നൈയിൽ ഒഐസിസിയുടെ സഹായംഎത്തിച്ചത്. ഏകദേശം 40000 റിയാൽ വരുന്ന പുതിയ വസ്ത്രങ്ങൾ അടങ്ങിയ 50 പെട്ടികൾ ദുരിതമനുഭവിക്കുന്ന ഹതഭാഗ്യർക്ക് എത്തിക്കുന്നതിനായി ജിദ്ദയിലെ ആൽഫാ കാർഗോയുടെ ജനറൽ മാനേജർ കെ. പി. അബ്ദുൽ സാലാമിനു റിജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീറാണ് കൈമാറിയത്. സ്ത്രികൾക്കും പുരുഷൻമാർക്കും കുട്ടികൾക്ക് ഉപയോഗിക്കാവുന്ന 5000 അധികം വസ്ത്രങ്ങൾ 800 കിലോ ഭാരം വരും.

pray-for-chennai02

കൈമാറൽ ചടങ്ങിൽ തമിഴ് സംഘം സാരഥികളായ എം. സിറാജ്, മല്ലപ്പൻ, ഒഐസിസി ഭാരവാഹികളായ അബ്ദുൽ റഹീം ഇസ്മായിൽ, അലി തേക്ക്തോടു, മുജീബ് മുതെടത്ത്, തക്ബീര് പന്തളം, സക്കിർ ഹുസൈൻ ഏടവണ്ണ, നൗഷാദ് അടൂർ, ജോഷി വർഗീസ്‌, സമദ് കിന്നാശ്ശേരി, ജിതേഷ് ഏറകുന്നത്ത്, വിലാസ് അടൂർ, കുഞ്ഞി മുഹമ്മദ്‌ കൊടശ്ശേരി, പ്രവീണ്‍എടക്കാട്, ഇസ്മായിൽ കൂരിപോയിൽ, സക്കിർ ചെമ്മണൂർ എന്നിവരും സന്നിധരായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.