Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റിയ’ പതിനാറാം വാര്‍ഷികം ആഘോഷിക്കുന്നു

agnm

റിയാദ്∙ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ), അതിന്റെ പതിനാറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള വാര്‍ഷിക പൊതുയോഗം ബത്തയിലെ ക്ലാസിക് റസ്റ്ററന്റ് ഹാളില്‍ വെച്ച് നടന്നു. പൊതുയോഗം പ്രസിഡന്റ് മോഹന്‍ പൊന്നത്തിന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതി അംഗം പൈലി ആന്റണി ഉദ്ഘാടനം ചെയ്തു. വിവിധ യൂനിറ്റുകളില്‍ നിന്നായി നൂറോളം മെമ്പര്‍മാര്‍ പങ്കെടുത്തു. റിയയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. തുടര്‍ന്ന് സെക്രട്ടറി ഷേക്ക്‌ അബ്ദുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിജയന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഏലിയാസ്‌ കഴിഞ്ഞ വർഷം ഏറ്റെടുത്തു നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഉമ്മര്‍ കുട്ടി കലാസാംസ്‌കാരിക, സ്പോര്‍ട്സ് രംഗത്തെ പ്രവർത്തനങ്ങളും വിശദീകരിച്ചു.

സംഘടനയുടെ 2016-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഷേക്ക്‌ അബ്ദുള്ള (പ്രസിഡന്റ്), ജോര്‍ജ്ജ് ജേക്കബ് (സെക്രട്ടറി) ഷെറിന്‍ ജോസഫ്‌ (ട്രഷറര്‍), ഏലിയാസ്‌, ഉമ്മര്‍ കുട്ടി (വൈ. പ്രസിഡന്റ്) റഷീദ്, ആന്റോ ആന്റണി (ജോ. സെക്രട്ടറി), ഷാജഹാന്‍ (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍) രാജേഷ്‌ ( കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

pic-01

ദീര്‍ഘകാലമായി ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ മാത്യു ഇടിക്കുളയെ യോഗം ആദരിച്ചു. പ്രാവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന രാധാകൃഷ്ണന്‍, സുധാകരന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കുകയും ചെയ്തു. ഏപ്രില്‍ 29 നു നടക്കുന്ന “റിയ ഫാബെര്‍ കാസില്‍- ഇമ്പ്രേഷന്‍സ് 2016” എന്നു പേരിട്ടിരിക്കുന്ന ചിത്രരചന, കളറിങ് മത്സരവും തുടർന്ന് നടക്കുന്ന കലാസാംസ്കാരിക പരിപാടികളും വിജയിപ്പിക്കാനും പൊതുയോഗം തീരുമാനിച്ചു. വൈസ്പ്രസിഡന്റ് ജയചന്ദ്രന്‍ നന്ദി പറഞ്ഞു.

Your Rating: