Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോബ്സ് ടോപ്പ് ഇന്ത്യൻ ലീഡേഴ്സ് ഇൻ മിഡിൽ ഈസ്റ്റ് പട്ടികയിൽ സോഹൻ റോയിയും

sohan

ഷാർജ∙ ഫോബ്സ് ടോപ്പ് ഇന്ത്യൻ ലീഡേഴ്സ് ഇൻ മിഡിൽ ഈസ്റ്റ് പട്ടികയിലേക്ക് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സി.ഇ.ഒയും ആയ സോഹൻ റോയി തിരഞ്ഞെടുക്കപ്പെട്ടു. ഇത് അറബ് ലോകത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പ്രവാസി മലയാളി കെട്ടിപ്പടുത്ത വ്യവസായ ശൃംഖലകൾക്കുള്ള ഒരു മികച്ച അംഗീകാരമായി കണക്കാക്കപ്പെടുന്നു. 

നേവൽ ആർക്കിടെക്റ്റ് എന്ന നിലയിൽ ലോകമെമ്പാടുമുള്ള നിരവധി പ്രോജക്ടുകളിൽ പങ്കാളിയായതിന്റെ പരിചയം കൈമുതലാക്കി 1998 - ലാണ് സോഹൻ റോയി, ഏരീസ് ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ ’ഏരീസ് മറൈന് ’ രൂപം നൽകുന്നത്. തുടർന്ന് കഴിഞ്ഞ 18 വർഷത്തിനുള്ളിൽ സമുദ്ര സംബന്ധം, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലായി 15 - ഓളം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 43 - ഓളം കമ്പനികൾ ഉൾപ്പെടുന്ന ഒരു വലിയ വ്യവസായ ശൃംഖലയായി ഏരീസ് ഗ്രൂപ്പ് വളർന്നു. 

വിശ്വപ്രസിദ്ധമായ ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിരവധി സിനിമകളുടേയും ഡോക്യുമെന്ററികളുടേയും രൂപകൽപന നിർവ്വഹിച്ചതും സോഹൻ റോയി ആണ്. ഇതു കൂടാതെ സാമുദ്രികമേഖലയിലെ ആദ്യത്തെ ഗ്ലോബൽ ചാനൽ ആയ മറൈൻ ബിസ് ടി.വി, ആരോഗ്യ രംഗത്തെ ആദ്യ ലോകോത്തര ചാനൽ ആയ മെഡിബിസ് ടി.വി, വിഷ്വൽ മീഡിയയെ അടിസ്ഥാനപ്പെടുത്തിയ പഠന കേന്ദ്രമായ ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഗിന്നസ് റിക്കോഡിൽ ഉൾപ്പെട്ട ഏറ്റവും വലിയ ആദ്യ സ്റ്റീൽ ബോട്ട് ’പുന്നമടച്ചുൻ’, ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ള ’സേഫ് ബോട്ടെൽ’ എന്ന ലക്ഷ്വറി ഹൗസ് ബോട്ട്, ലോകത്താകമാനം നിരവധി തൊഴിൽ മേഖലകളിൽ ഉപയോഗിക്കപ്പെടുന്ന ’ടൈം’ (To Improve My Efficiency ) എന്ന സോഫ്റ്റ്വെയർ, ഇന്ത്യയിലെ ഏറ്റവും വലിയ 3 ഡി മോഷൻ പിക്ചറും അനിമേഷൻ സ്റ്റുഡിയോയും ആയ ’ഏരീസ് എപ്പിക്ക’, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോകളിൽ ഒന്നായ ’ഏരീസ് വിസ്മയാസ് മാക്സ് ’, അത്യന്താധുനിക 4K പ്രൊജക്ഷൻ സംവിധാനങ്ങളോടു കൂടിയ ’ഏരീസ് പ്ലക്സ് ’, ഇന്ത്യൻ സിനിമാ വ്യവസായ രംഗത്തെ ലോകോത്തര ശ്രേണിയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ’പ്രൊജക്ട് ഇൻഡിവുഡ്’ മുതലായ നിരവധി സംരഭങ്ങളുടെ ശില്പികൂടിയാണ് അദ്ദേഹം. 

sohan2

മികച്ച നേതൃത്വ പാടവവും ക്രിയാത്മക സമീപനവും കൊണ്ട് അനേകം പേരെ പ്രചോദിപ്പിച്ച വ്യക്തിത്വം ആണ് സോഹൻ റോയ്. അദ്ദേഹത്തിന്റെ നവീന ആശയങ്ങളിലൂന്നിയ സംരഭങ്ങൾ ലോകത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു നേടികൊടുത്തിട്ടുണ്ട്. വിശ്വ വിഖ്യാതമായ ഫോബ്സ് മാഗസിന്റെ അറബ് ലോകത്തിനു വേണ്ടിയുള്ള പ്രത്യേക പതിപ്പാണ് ഫോബ്സ് മിഡിൽ ഈസ്റ്റ്. 

Your Rating: