Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി എഴുത്തുകാരി ഡോ. ടെസ്സി റോണിയെ നവയുഗം വായനാവേദി ആദരിച്ചു

tessy-rony

ദമ്മാം∙ നവയുഗം സാംസ്കാരികവേദി വായനാവേദി കിഴക്കൻ പ്രവിശ്യയിലെ ശ്രദ്ധേയയായ എഴുത്തുകാരി ഡോ. ടെസ്സി റോണിയെ ആദരിച്ചു.

കോബാർ ദർബാർ ഹാളിൽ നവയുഗം വായനവേദി കൺവീനർ അരുൺ നൂറനാടിന്റെ ആധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പ്രശസ്ത എഴുത്തുകാരനും, ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥ്, ഡോ. ടെസ്സി റോണിയ്ക്ക് നവയുഗത്തിന്റെ പുരസ്കാരം കൈമാറി.

സൗദിയിലെ ദമാം ആംഡ്ഫോർസ് ആശുപത്രിയിൽ ഡോക്ടറായ ഡോ. ടെസ്സി റോണി എഴുതിയ 'മാറുന്ന പ്രപഞ്ചം', 'നഹീമിയ അലയുകയാണ്' എന്നീ കഥാസമാഹാരങ്ങളും, നിലാപക്ഷികൾ എന്ന കവിതാസമാഹാരവും പ്രസിദ്ധീകൃതമായിട്ടുണ്ട്.

വായനാവേദി ലൈബ്രേറിയൻ സുമി ശ്രീലാൽ സ്വാഗതവും, മാധവ് കെ  വാസുദേവ്  നന്ദിയും പറഞ്ഞു. നവയുഗം നേതാക്കളായ അരുൺ ചാത്തന്നൂർ, ഷാൻ പേഴുംമൂട്, ശ്രീകുമാർ വെള്ളല്ലൂർ, അൻവർ ആലപ്പുഴ, ജമാൽ വില്ല്യാപ്പള്ളി, ദാസന്‍ രാഘവന്‍, മുനീര്‍ ഖാന്‍, ജയന് ഉണ്ണി, ബിനുകുഞ്ഞു, ശ്രീലാൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. 

Your Rating: