Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവയുഗം തുഖ്ബ സനയ്യ യുണിറ്റിന്റെ ഇഫ്താർ അരങ്ങേറി

sanayya4

കോബാർ∙ പ്രവാസി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ,  സഹോദര്യത്തിന്റെ മധുരം വിളമ്പി നവയുഗം സാംസ്കാരികവേദി തുഖ്ബ സനയ്യ യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു.
 
കോബാർ തുക്ബ ആൽഫഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവേദി കൺവീനറായ ഷാജി മതിലകം റംസാൻ സന്ദേശം നൽകി.
 
നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയിൽ, കേന്ദ്രകമ്മിറ്റി ഭാരവാഹികളായ അജിത് ഇബ്രാഹിം, സാജൻ കണിയാപുരം, ജമാൽ വില്ല്യപ്പള്ളി,  കോബാർ മേഖല പ്രസിഡന്റ് അരുൺ ചാത്തന്നൂർ, നവയുഗം നേതാക്കളായ അടൂർ ഷാജി, പ്രിജി കൊല്ലം, റെജി സാമുവൽ, ഷാൻ പേഴുമൂട്, മണികുട്ടൻ പെരുമ്പാവൂർ, ബിജു വർക്കി, സാമൂഹ്യപ്രവർത്തകനായ വിത്സൺ ഷാജി എന്നിവർ സംസാരിച്ചു.
 
നവയുഗം നേതാക്കളായ ഷിബുകുമാർ തിരുവനന്തപുരം, പ്രഭാകരൻ എടപ്പാൾ, അനസ് കണിയാപുരം, അഷറഫ്, ലാലു ശക്തികുളങ്ങര, സതികുമാർ, സോമൻ, സനൽ പാലക്കാട്, വിജയ്, പ്രമോദ്, സന്തോഷ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
 

Your Rating: