Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മദ്‌ നൂർ റഹ്മാൻ ശൈക്കിനെ ജിദ്ദ ഹജ് വെൽഫയർ ഫോറം പ്രതിനിധികൾ സന്ദർശിച്ചു

jeddah-visit

ജിദ്ദ∙ കോൺസൽ ജനറലായി പുതുതായി ചുമതലയേറ്റ മുഹമ്മദ്‌ നൂർ റഹ്മാൻ ശൈക്കിനെ ജിദ്ദ ഹജ് വെൽഫയർ ഫോറം പ്രതിനിധികൾ സന്ദർശിച്ചു. ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഓഫീസിൽ എത്തിയാണ് അദ്ദേഹത്തെ പ്രതിനിധികൾ സന്ദർശിച്ചത്. നേരത്തെ ജിദ്ദയിൽ ഹജ് കോൺസുലറായി സേവനം അനുഷ്ഠിച്ചിരുന്ന വേളയിലും ഹജ് വെൽഫയർ ഫോറം പ്രവർത്തകർ സഹകരിച്ചു പ്രവർത്തിച്ചിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. യു എനിലെ സേവനത്തിനു ശേഷം വീണ്ടും ജിദ്ദയിൽ എത്താനായതിൽ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

ഹജ് വെൽഫയർ ഫോറം ചെയർമാൻ അബ്ബാസ്‌ ചെമ്പൻ, വൈസ് ചെയർമാൻ കെ ടി എ മുനീര്‍, ട്രഷറർ അബ്ദുറഹിമാൻ വണ്ടൂർ, പി. ആർ ഒ. നാസര്‍ ചാവക്കാട്, വളണ്ടിയർ ക്യപ്റ്റൻ പി. പി. ഹാഷിം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 2004 ബാച്ച് ഐ എഫ് എസ് ഓഫീസറായ അദ്ദേഹം മണിപ്പൂർ സ്വദേശിയാണ്. 

Your Rating: