Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഎ അക്കൗണ്ടിങ് സർവ്വീസ് പ്രകാശനം ചെയ്തു

aaa-1

മെൽബൺ ∙ വളരെ ചുരുങ്ങിയകാലം കൊണ്ട് ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ഉയർന്ന നിലവാരം പുലർത്തുന്ന എഎഎ അക്കൗണ്ടിങ് സർവ്വീസിന്റെ പ്രകാശന കർമ്മം ഇടുക്കിയുടെ എംഎൽഎ റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. അക്കൗണ്ടിങ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജിമോൻ ജോൺ പുളിമൂട്ടിലിന്റെ നൂതന സംഭവമായ എഎഎ അക്കൗണ്ടിങ് ഒട്ടനവധി മലയാളികൾക്ക് താങ്ങും തണലും ആണ്.

aaa-2

എഎഎ അക്കൗണ്ടിങ് സർവ്വിസിന്റെ അടുത്ത രണ്ടുവർഷത്തെ മാസ്റ്റർ പ്ലാനാണ് റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തത്. കഴിഞ്ഞ പത്തുവർഷക്കാലമായി മെൽബണിൽ അക്കൗണ്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന സജിമോൻ ജോൺ ഓസ്ട്രേലിയായിൽ ഉടനീളം നിരവധി ഇടപാടുകൾ ഉണ്ട്. മെൽബണിലെ നോക്സിൽ വിസ്തൃതമായ ഓഫിസിലാണ് എഎഎ അക്കൗണ്ടിങ് സർവ്വീസ് പ്രവർത്തിക്കുന്നത്. സാധാരണക്കാരുടെ സമയം അനുസരിച്ച് സജിമോൻ ജോൺ തന്റെ സമയം ക്രമീകരിച്ച് അക്കൗണ്ടിങ് രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്നു.

aaa-3

എഎഎ അക്കൗണ്ടിങ് സർവ്വീസിലെ ഓഫിസിൽ നടന്ന ചടങ്ങിലാണ് റോഷി അഗസ്റ്റിൻ എംഎൽഎ പ്രകാശനം കർമ്മം നിർവ്വഹിച്ചത്. പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ കമ്മറ്റി പ്രസിഡന്റ് റെജി പാറയ്ക്കൽ, എഎഎ അക്കൗണ്ടിങ് സർവ്വീസ് മാനേജിങ് ഡയറക്ടർ സജിമോൻ ജോൺ പുളിമൂട്ടിൽ, ഡയറക്ടർ ആൽഫ്രഡ് ജോൺ, മെൽബൺ കെസിവൈഎൻ പ്രസിഡന്റ് മെബിൻ ബാബു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അക്കൗണ്ടിങ് രംഗത്ത് വിജയകരമായ പ്രവർത്തനങ്ങൾ നടത്തുന്ന എഎഎ അക്കൗണ്ടിങ് സർവീസ് മാനേജിങ് ഡയറക്ടർ സജിമോൻ ജോണിനെ റോഷി അഗസ്റ്റിൻ എംഎൽഎ പ്രത്യേകം അനുമോദിച്ചു. കോട്ടയം ജില്ലയിലെ പുതുവേലി ഇടവകാംഗമായ സജിമോൻ ജോൺ പുളിമൂട്ടിൽ കുടുംബസമേതം മെൽബണിൽ സ്ഥിരതാമസക്കാരൻ കൂടിയാണ്. അക്കൗണ്ടിങ് രംഗത്ത് പ്രവർത്തിക്കുന്നതോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും സജിമോൻ ജോൺ സജീവമാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.