Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് ഏവുപ്രാസ്യാ സിറോ മലബാർ പാരിഷ് അഡലെയ്ഡിൽ സംയുക്ത തിരുനാൾ ആഘോഷിക്കുന്നു

euphresia-1

അഡലെയ്ഡ്∙ സെന്റ് ഏവുപ്രാസ്യാ സിറോ മലബാർ പാരിഷ് അഡലെയ്ഡിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 6 മുതൽ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് റവ. ഫാ. ഫ്രാൻസിസ് കോലഞ്ചേരി (വികാർ ജനറൽ, സിറോ മലബാര്‍ എപാര്‍കി ഓഫ് മെല്‍ബന്‍) മുഖ്യ കാർമ്മികത്വം വഹിക്കും.

തിരുനാളിനൊരുക്കമായി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ജപമാലയും നൊവേനയും ആചരിക്കപ്പെടുന്നു. സമാപന ദിനമായ 15ന് ഭക്തിനിർഭരമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് ആഘോഷപൂര്‍വമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രദക്ഷിണത്തെത്തുടര്‍ന്ന് സംഗീത നൃത്ത ബൈബിള്‍ നാടകം ‘അഗ്നി ശലഭം’ അവതരിപ്പിക്കപ്പെടുന്നു. ഫാ. ബിജു ജോൺ ചുളയില്ലാപ്ലാക്കൽ, കമ്മിറ്റി അംഗങ്ങൾ, കുടുംബ കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് തിരുനാളിന്‍റെ വിജയത്തിനുവേണ്ടി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് – ഫാ. ബിജു ജോൺ (+61 470 151 749).

വാർത്ത∙ ആന്റണി മാവേലി  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.