Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് അൽഫോൻസാ സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു

alphonsa-sundayschool

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ സൺേഡ സ്കൂൾ 8–ാം വാർഷികം ആഘോഷിച്ചു.ബ്രാക്കൻ റിഡ്ജ് ഫാ. ബേർണി കോസ്റ്റിഗൻ സെന്ററിൽ നടന്ന വാർഷിക ആഘോഷ പരിപാടികൾ ഫാ. തോമസ് അരീക്കുഴി ഉദ്ഘാടനം ചെയ്തു. ഇടവ വികാരി ഫാ. ഏബ്രഹാം കഴുനടിയിൽ അധ്യക്ഷനായിരുന്നു.സിറോ മലബാർ രൂപതാ മതബോധന വിഭാഗം ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ ബാബു ശൗവുരിമാക്കൽ, ഷൈജു തോമസ്, റെജി ചാക്കോ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

alphonsa-sundayschool1

സൺഡേ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
സൺഡേ സ്കൂൾ ക്യാപ്റ്റൻ അലൻ ജോമോൻ നന്ദി പറഞ്ഞു.സ്നേഹ വിരുന്നോടെ വാർഷിക ആഘോഷം സമാപിച്ചു.

alphonsa-sundayschool2

വാർത്ത ∙ജോളി കരുമത്തി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.