Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു

alphonsa-01

മെൽബൺ ∙ മെൽബണിലെ ശാന്തസുന്ദരമായ ഷെപ്പേർട്ടൻ സെന്റ് അൽഫോൻസാ പളളിയുടെ ആഭിമുഖ്യത്തിൽ സെന്റ് ബ്രണ്ടൻസ് പളളിയിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തി ആദരപൂർവ്വം സമാപിച്ചു.

alphonsa-05

മെൽബൺ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി കൊടി ഉയർത്തുകയും വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന ആഘോഷമായ ദിവ്യബലി ഫാ. ഫ്രാൻസിസ് പുലുകാട്ട് നേതൃത്വം നൽകി.

alphonsa-02

വാദ്യമേളങ്ങളോടെ തിരുനാൾ പ്രദിക്ഷണവും തുടർന്ന് ലദീഞ്ഞും നടത്തപ്പെട്ടു. തുടർന്ന് ഇടവകസമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. തുടർന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികൾ ഹാളിൽ നടന്നു.

alphonsa-04

ഈ വർഷത്തെ തിരുനാളിന്റെ പ്രസുദേന്തി മരിയാന ബോബി മുലുകാട്ട് ആയിരുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ ഈ വർഷത്തെ തിരുന്നാളിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.