Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് അൽഫോൻസാ സൺഡേ സ്കൂൾ വാർഷികാഘോഷം ബ്രാക്കൻ റിഡ്ജിൽ

st-alphonsa

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ സെന്റ് അൽഫോൻസാ സൺഡേ സ്കൂൾ വാർഷികം ആഘോഷിക്കുന്നു. ഒക്ടോബർ 2ന് ബ്രാക്കൻറിഡ്ജ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് 3.30ന് ദിവ്യബലി നടക്കും. തുടർന്ന് ദേവാലയത്തിനോടു ചേർന്നുളള ഫാ. ബേർണി കോസ്റ്റിഗൻ സെന്ററിൽ വച്ച് 8ാമത് വാർഷികാഘോഷങ്ങൾ അരങ്ങേറും.

ഒന്ന് മുതൽ പന്ത്രണ്ട് വരെയുളള സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഫാ. തോമസ് അരീക്കുഴി മുഖ്യാതിഥിയായിരിക്കും. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ശൗവ്രിമാക്കലിന്റെ നേതൃത്വത്തിൽ മതബോധന അധ്യാപകരും പാരീഷ് കൗൺസിൽ അംഗങ്ങളും രക്ഷകർത്താക്കളും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നു. കുർബാനയിലും തുടർന്നുളള ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു.

വാർഷികാഘോഷ വേദി: സെന്റ് ജോസഫ് കാത് ലിക് ചർച്ച്, 30 എൽഡോറാഡോ സ്ട്രീറ്റ്,ബ്രാക്കൻറിഡ്ജ്

വാർത്ത ∙ജോളി കരുമത്തി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.