Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻബറയിൽ വി.അൽഫോൻസാമ്മയുടെ നവനാൾ 19 മുതൽ

canbera-alphonsa

കാൻബറ∙ ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വി. അൽഫോൻസാമ്മയുടെ നവനാൾ 19 മുതൽ 21 വരെ നടക്കും. സെൻറ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളിനുമുന്നോടിയായാണ് നവനാൾ. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലാണ് തിരുന്നാൾ.

യാരളമല സെന്റ്. പീറ്റർ ചാനെൽസ് പള്ളിയിൽ ദിവസവും വൈകിട്ട് ആറിന് വിശുദ്ധ കുർബാനയും തുടർന്ന് വി. അൽഫോൻസാമ്മയുടെ നൊവേനയും നടക്കും. ഒന്നാം ദിനമായ 19നു ഫാ. ജെയിംസ് ആന്റണി സിഎംഐ , 20-നു മോൺസിഞ്ഞോർ ജോൺ കല്ലറക്കൽ, 21നു ഫാ. അസിൻ തൈപ്പറമ്പിൽ, 22-നു ഫാ. ബൈജു തോമസ് എംജിഎൽ, 23-നു ഫാ.സിജോ തെക്കേകുന്നേൽ എം. എസ്‌, 26-നു ഫാ. ജോഷി കുര്യൻ, 27-നു ഫാ. പ്രവീൺ അരഞ്ഞാണി, 28-നു ഫാ. ജിസ് കുന്നുംപുറത്തു എംഎസ് ,29-നു ഫാ. ടോമി പാട്ടുമാക്കിൽ എന്നിവർ തിരുകർമ്മക്കൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ കുമ്പസാരത്തിനും സൗകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. മാത്യു കുന്നപ്പിളളിൽ(ഫോൺ: 0478059616). പള്ളിയുടെ വിലാസം : കോർണർ വെസ്റ്റൺ ആൻഡ് ലോച് സ്ട്രീറ്റ്, യറലുംല, എ. സി. ടി -2600 (cnr. weston and Loch streets, Yarralumla, A. C. T-2600).

വാർത്ത∙ജോമി പുലവേലിൽ 

Your Rating: