Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻബറയിലെ മലയാളികളുടെ ഓണാഘോഷം 10ന്

canbera

കാൻബറ∙ കാൻബറയിലെ മലയാളികളും ഓണം വിപുലമായി ആഘോഷിക്കുന്നു. മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 10ന് ആൽബർട്ട് ഹാളിലാണ് അരങ്ങേറുന്നത്.

പതിവ് ഓണപരിപാടികളെ കൂടാതെ ഓട്ടൻ തുള്ളൽ, തിരുവാതിര തുടങ്ങിയവയും ചടങ്ങിന് മാറ്റ് കൂട്ടും. പരിപാടികൾക്ക് ശേഷം നടക്കുന്ന ഓണസദ്യക്കുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു.

അടുത്ത വർഷത്തെ അസോസിയേഷൻ ഭാരവാഹികളെയും ഓണാഘോഷത്തോടനുബന്ധിച്ചു തിരഞ്ഞെടുക്കും. ഓണാഘോഷത്തിന്റെ ടിക്കറ്റുകൾക്കായി അസോസിയേഷൻ ഭാരവാഹികളെ ഉടൻ തന്നെ സമീപിക്കുക.

വാർത്ത∙ സുധീർ എ.സ്

Your Rating: