Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിരാമി നടന കേന്ദ്രത്തിന്റെ നൃത്ത സന്ധ്യ വർണ്ണാഭമായി

dance-academy

ഓസ്ട്രേലിയ, സിഡ്നി ∙ കലാപരമായ സമന്വയത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർക്ക് കൂടുതൽ അടുക്കുവാനും അറിയുവാനും കഴിയുമെന്നും അതിലൂടെ സാഹോദര്യത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ വളർച്ചയുണ്ടാകുമെന്നും പെൻറിത്ത് കൗൺസിലർ ട്രിസ്യാ ഹിച്ചിൻസൺ പറഞ്ഞു.അഭിരാമി നടന കേന്ദ്രത്തിന്റെ രണ്ടാമത് വാർഷികത്തിനോട് അനുബന്ധിച്ചു നടന്നനൃത്ത സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ട്രിസ്യാ ഹിച്ചിൻ സൺ.

വിവിധ രാജ്യക്കാരുൾപ്പെടെ നൂറുകണക്കിന് മലയാളികൾ നിറഞ്ഞ സദസിനു മുമ്പിൽ ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. ജോവാന ജിൻസ്, എമിജിനു യോഗലശ്രീ നന്ദമൂരി, ജിയാന ബാസ്റ്റ്യൻ, ആനറ്റ് ബൈജു എന്നിവർ ചേർന്ന് അവതരിപ്പിച്ച പുഷ്പാഞ്ജലിയോടെയാണ് നൃത്തസന്ധ്യയ്ക്കു തുടക്കമായത്. ഡോമിന അഗസ്റ്റ്യൻ, ആൻലിൻ ബിജു എന്നിവർ ചേർന്ന് അവതരിപ്പിച്ച ‘താണ്ഡവ’ നൃത്തം അതീവ ശ്രദ്ധ നേടി.

dance-academy01

‘നടരാജ സമർപ്പണം’ അവതരിപ്പിച്ച അന്ന മേരി തോമസ്, എയ്ഞ്ചല മേരി ജോബി എന്നിവർ അർദ്ധ ശാസ്ത്രീയ നൃത്തത്തിന്റെ ചാരുത പ്രകടിപ്പിച്ചു. ഫ്യൂഷൻ ഡാൻസ്, കുടനൃത്തം എന്നിങ്ങനെ വിവിധ ഇനങ്ങളുമായി ആഷ്‌ലിൻ ബിജു, അന്ന മേരി ജോബി, മേഘൻ മാത്യു, നീലിമ മേനകത്ത്, ജസീറ മുരളീധരൻ, ആനറ്റ് സിജോ, ഐറിൻ ജിൻസ്, എയ്ഞ്ചല ബിജു, ഇസബല്ല ജോർജ്, എയ്ഞ്ചൽ ജിനു, മിഷ ജിതിൻ, ജോഹാന ജിൻസ്, ജാസ്മിൻ മാത്യു, അലീന അലക്സ്, പൂജ, ജിയാന്ന ബാസ്റ്റ്യൻ, മേഘ വർഗീസ്, ജയ്മി ജോസ് എന്നിവർ അരങ്ങുണർത്തി.

റവ. ഫാ. ജോസ് മഞ്ഞാലിക്കൽ അനുഗ്രഹ പ്രഭാക്ഷണം നടത്തി. നൃത്തഗുരു മീര ജോയി, ഷ്യം ജിയാ ബാബു, ആൻഡ്രു ജോയി എന്നിവർ പ്രസംഗിച്ചു. ഭാരത സംസ്കാരത്തിന്റെ ആഴവും ചാരുതയും വിദേശ രാജ്യങ്ങളിലും നിലനിർത്താനും മറ്റു സാംസ്കാരങ്ങൾക്കു മുമ്പിൽ പ്രകടിപ്പിക്കാനുമുളള അവസരമാണ് അഭിരാമി നൃത്ത േകന്ദ്രത്തിന്റെ നൃത്തസന്ധ്യ.

വാർത്ത ∙ ജോഗേഷ് കാണക്കാലിൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.