Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു

father-day

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മെൽബണിലെ ഫോക്കനാർ സെന്റ് മാത്യൂസ് ചർച്ചിലും ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് പളളിയിലും നടന്ന ഫാദേഴ്സ് ഡേയിൽ നൂറു കണക്കിന് പിതാക്കന്മാർ പങ്കെടുത്തു. ഫൊക്കനാർ സെന്റ് മാത്യൂസ് പളളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി മുഖ്യകാർമ്മികത്വം വഹിച്ചു.

കോട്ടയം അതിരൂപത ക്നാനായ കാത്തലിക് കോൺഗ്രസിന്റെ വൈസ്– പ്രസിഡന്റ് മാത്യൂ പൂഴിക്കാലയുടെ നേതൃത്വത്തിൽ പിതാക്കന്മാർ കേക്ക് മുറിച്ച് ഫാദേഴ്സ് ഡേ ആഘോഷിച്ചു. ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് പളളിയിൽ നടന്ന ദിവ്യബലിക്ക് ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. രണ്ട് സെന്ററുകളിലായി നടന്ന ഫാദേഴ്സ് ഡേ പരിപാടികൾക്ക് ട്രസ്റ്റിമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


Your Rating: