Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ.ഏബ്രഹാം കഴുനടിയിലിന് ഊഷ്മള സ്വീകരണം

kuzhinadeel

ബ്രിസ്ബേൻ∙ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയുടെ പുതിയവികാരിയായി ഫാ ഏബ്രഹാം കഴുനടിയിലിനെ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നിയമിച്ചു.

അമേരിക്കയിലെ മിഷിഗൺ രൂപതയിലേയും കേരളത്തിലെ കാഞ്ഞിരപ്പള്ളി രൂപതയിലെയും വിവിധ ഇടവകകളിൽ വളരെ നാളുകളായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഫാ വർഗീസ് വാവോലിൻ ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് സിറോ മലബാർ ഇടവകയിലെ വികാരിയായും നിയമിക്കപ്പെട്ടു.

ബ്രാക്കൻ റിഡ്ജ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ ഫാ.ഏബ്രഹാം കഴുനടയിലിൽ ഊഷ്മളമായ സ്വീകരണം നൽകി. ഫാ. വർഗീസ് വാവോലിൻ സ്നേഹനിർഭരമായ യാത്രയയപ്പും നൽകി. സെന്റ് അൽഫോൻസ ഇടവകാംഗങ്ങൾക്കു വേണ്ടി പാസ്റ്ററൽ കൗൺസിൽ അംഗം ജോളി കരുമത്തി ഫാ.വർഗീസ് സ്മാരകോപഹാരം സമ്മാനിച്ചു.

ട്രസ്റ്റിമാരായ ഷൈജു തോമസിന്റെയും കരോൾസൺ തോമസിന്റെയും നേതൃത്വത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ പരിപാടികൾക്കു നേതൃത്വം നൽകി. ഫാ.തോമസ് അരീക്കുഴി ആശംസകൾ നേർന്നു സംസാരച്ചു. ഷൈജു തോമസ് നന്ദി പറഞ്ഞു.

വാർത്ത∙ ജോളി കരുമത്തി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.