Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരിയെ റോഷി അഗസ്റ്റിൻ എംഎൽഎ സന്ദർശിച്ചു

fransis-kolanchery8

മെൽബൺ ∙ ഇടുക്കിയുടെ ജനനായകനും കേരളാ രാഷ്ട്രീയത്തിലെ യുവതുർക്കിയുമായ റോഷി അഗസ്റ്റിൻ എംഎൽഎ മെൽബൺ രൂപതയുടെ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരിയെ മെൽബണിലെ പ്രസ്റ്റണിലെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. തുടർച്ചയായി നാലാം തവണയും ഇടുക്കിയിൽ നിന്നു വിജയിച്ച് നിയമസഭയിൽ എത്തിയ റോഷി അഗസ്റ്റിനെ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അഭിനന്ദിച്ചു.

fransis-kolanchery5

ഒരു മണിക്കൂർ നീണ്ട സന്ദർശനത്തിനിടയിൽ കേരള രാഷ്ട്രീയവും ചർച്ച ചെയ്തു. ആത്മീയ രംഗത്തെ റോഷി അഗസ്റ്റിന്റെ പ്രവർത്തനങ്ങളെ മോൺസി‍ഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അഭിനന്ദിച്ചു. എല്ലാ വർഷവും മുടങ്ങാതെ കാൽ നടയായി റോഷി അഗസ്റ്റിൻ എംഎൽഎ മലയാറ്റൂർക്ക് മലകയറാൻ പോകുന്നത് മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി പ്രത്യേകം അനുസ്മരിച്ചു.

fransis-kolanchery1

മെൽബണിലെ സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. മെൽബണിലെ സിറോ മലബാർ സഭയുടെ വളർച്ചയ്ക്കുവേണ്ടി വർഷങ്ങളായി ത്യാഗം അനുഭവിക്കുന്ന മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരിയെ റോഷി അഗസ്റ്റിൻ എംഎൽഎ അനുമോദിച്ചു. ഫ്രാൻസിസ് അച്ചന്റെ സേവനങ്ങളെ സിറോ മലബാർ സഭയ്ക്ക് മുന്നോട്ട് കരുത്ത് പകരട്ടെ എന്നും റോഷി അഗസ്റ്റിൻ ആശംസിച്ചു. മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരിയും ആയുളള റോഷി അഗസ്റ്റിന്റെ കൂടിക്കാഴ്ചയ്ക്ക് പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ പ്രസിഡന്റ് റെജി പാറയ്ക്കൻ, ഭാരവാഹികളായ അലക്സ് കുന്നത്ത്, സിജോ ഈന്തനാംകുഴി, ജലേഷ് കൊട്ടാരത്തിൽ എന്നിവരും ഉണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.