Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾഡ് കോസ്റ്റിൽ മാതാവിന്റെ തിരുന്നാൾ ഒക്ടോബർ പതിനഞ്ചിന്‌

MARY-MATHA-Goldcoast

ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം പതിനഞ്ചിന് മാതാവിന്റെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

ഗോൾഡ് കോസ്റ്റിലെ സേക്രഡ് ഹാർട്ട് ക്ലിയർ അയലണ്ട് ദേവാലയത്തിൽ ഫാ. വർഗീസ് വാവോലിൽ, ഫാ. ഏബ്രഹാം കഴുനടിയിൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടത്തപ്പെടുന്നു.

തിരുന്നാൾ കർമ്മങ്ങൾ കെടിയേറ്റോടുകൂടി ആരംഭിക്കും. തുടർന്ന് ജപമാല പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുന്നാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, ഗോൾഡ് കോസ്റ്റ് റിഥം ഓർക്കസ്ട്രായുടെ ചെണ്ടമേളം തുടങ്ങിയവ നടക്കും. തുടർന്ന് മേരി മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, യുവജനങ്ങൾ, ഗോൾഡ് കോസ്റ്റ് വോയ്സ് എന്നിവരുടെ നേതൃത്വത്തിൽ കളച്ചറൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.

സ്നേഹ വിരുന്നോടുകൂടി തിരുന്നാൾ ആഘോഷം സമാപിക്കും. തിരുന്നാളിന്റെ ഒരുക്കമായി ഭവനങ്ങൾ തോറും പത്ത് ദിവസത്തെ ജപമാലയും നടത്തപ്പെടുന്നു.

തിരുന്നാളിന്റെ വിജയത്തിനായി ജോഷി ജോസഫ്, റെജി ജോസഫ്, സാജൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വാർത്ത ∙ ചെറിയാൻ തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.