Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസൈറ്റ് 2016 ബൈബിൾ കലോത്സവം ഒക്ടോബർ 16 മുതൽ

in-sight

മെൽബൺ∙ സെന്റ് അൽഫോൻസ മെൽബൺ നോർത്ത് കത്തീഡ്രൽ ഇടവകയിലെ വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കായുള്ള ബൈബിൾ കലോത്സവം ‘ഇൻസൈറ്റ് 2016’ ഒക്ടോബർ 16, 23, 30 തീയതികളിലായി ക്രഗീബേൺ ഔർ ലേഡീസ് പള്ളിയിൽവച്ച് നടക്കും. 250 ഓളം മതബോധന വിദ്യാർത്ഥികൾ മൂന്നു ഞായറാഴ്ചകളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.

ഭക്തിഗാനം, പ്രസംഗം, സ്റ്റോറി ടെല്ലിംങ്ങ്, ഉപന്യാസം, ചിത്രരചന എന്നീ ഇനങ്ങളിലാണ് ബൈബിൾ അധിഷ്ഠിത മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കത്തീഡ്രൽ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, മതബോധന വിഭാഗം ഹെഡ്മാസ്റ്റർ ജോബി ഫിലിപ്പ്, സെക്രട്ടറി ഗ്ലാഡിസ് സെബാസ്റ്റ്യൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത∙ പോൾ സെബാസ്റ്റ്യൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.