Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാൾ ആഘോഷിക്കുന്നു

melbourn

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ 2 ഞായറാഴ്ച പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാൾ ആഘോഷിക്കുന്നു. അതിന്റെ മുന്നോടിയായി മെൽബണിലെ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് േദവാലയത്തിൽ ഫാ. സ്റ്റീഫൻ കണ്ടാരപ്പളളിയുടെയും ചാപ്ലിയൻ ഫാ. തോമസ് കുമ്പുക്കലിന്റെ നേതൃത്വത്തിൽ കൊടിയുയർത്തി. ഒക്ടോബർ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഫാ. ജോസ് ചിറയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന ആരംഭിക്കും.

ഫാ. ജെയിസൻ കുഴിയിൽ തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് തിരുന്നാൾ പ്രദിക്ഷണം, പ്രസുദേന്തി വാഴ്ച, ബീറ്റ്സ് ബൈ സെന്റ് മേരീസിന്റെ ചെണ്ടമേളവും നാസിക്ക് ഡോളും ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിൻസൻ പിറവം നയിക്കുന്ന ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ തിരുന്നാൾ ആഘോഷം സമാപിക്കും. തിരുനാൾ കമ്മിറ്റിയുടെ ചെയർമാൻ ഫാ. തോമസ് കുമ്പുക്കലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.