Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നോണം 2016 ആഘോഷിച്ചു

kcyn-onam

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ കെസിവൈഎൻ സംഘടിപ്പിച്ച ‘പൊന്നോണം 2016’ ഏവർക്കും വിസ്മയമായി. മെൽബണിലെ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ഹാളിൽ രാവിലെ പൂക്കളത്തോടെ ഓണാഘോഷങ്ങൾ തുടങ്ങി.

kcyn-onam0

കുട്ടികൾക്കു വേണ്ടിയുളള വിവിധ തരത്തിലുളള ഗെയിമുകൾ, പുലികളി, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി. ചെണ്ടമേളത്തിന്റേയും നാസ്സിക് ഡോളിന്റെയും പുലികളിക്കാരുടേയും അകമ്പടിയോടു കൂടി മാവേലി ആഗതനായി.

kcyn-onam7

ക്നാനായ കമ്മ്യൂണിറ്റിയുടെ സ്നേഹവും ഐക്യവും ആണു മാവേലി ആഗ്രഹിക്കുന്നതെന്ന് ഓണസന്ദേശത്തിൽ മാവേലി മുഴുവൻ ക്നാനായക്കാരേയും ഓർമ്മിപ്പിച്ചു. തുടർന്ന് ഓണാഘോഷങ്ങളുടെ പ്രധാന ഘടകം ആയ തിരുവാതിരയോടു കൂടി കലാപരിപാടികൾ ആരംഭിച്ചു.

kcyn-onam02

കെസിവൈഎൽ അംഗങ്ങൾ അവതരിപ്പിച്ച ഡാൻസ് ഏവർക്കും ഹൃദയഹാരിയായി. വിവിധ കലാപരിപാടികൾ നിലവാരത്തിലും മേന്മയിലും മികച്ചു നിന്നു. വാശിയേറിയ വടംവലി മത്സരങ്ങളിൽ ഒന്നാം സ്ഥാനം സെഹിയോൻ കൂടാരയോഗവും രണ്ടാം സ്ഥാനം കെസിവൈഎൽ ടീമും മൂന്നാം സ്ഥാനം നസ്രത്ത് കൂടാരയോഗവും കരസ്ഥമാക്കി.

kcyn-onam6

ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ പോഷക സംഘടനാ ഭാരവാഹികളായ സജി ഇല്ലിപ്പറമ്പിൽ, ജോയൽ ജോസഫ്, സോണിയ ജോജി പരുത്തുംപാറ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പൊന്നോണം 2016 ന് നേതൃത്വം കൊടുത്തു. 

Your Rating: