Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ കോൺഗ്രസ് 53-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു

kerala-3

മെൽബൺ ∙ കേരളാ കോൺഗ്രസ് (എം) ന്റെ അമ്പത്തിമൂന്നാം ജന്മദിന സമ്മേളനം പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെൽബണിലെ ഫ്രാക്സ്റ്റൺ ലൂക്ക് കോർട്ടിൽ നടന്ന വിപുലമായ സമ്മേളനത്തിൽ കോർഡിനേറ്റർ സ്റ്റീഫൻ ഓക്കാട്ട് സ്വാഗതം ആശംസിച്ചു. തുടർന്ന് ജന്മദിന സമ്മേളനം കേരളാ കോൺഗ്രസ് പാർട്ടിയുടെ യുവതുർക്കി റോഷി അഗസ്റ്റിൻ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

kerala-4

പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ കമ്മറ്റിയുടെ പ്രസിഡന്റ് റെജി പാറയ്ക്കൽ, മെൽബൺ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ് എന്നിവരും തിരി കൊളുത്തി. കേരളാ കോൺഗ്രസ് പാർട്ടി അടുത്ത കാലത്ത് എടുത്ത രാഷ്ട്രീയ തീരുമാനം റോഷി അഗസ്റ്റിൻ എംഎൽഎ ചടങ്ങിൽ വിശദീകരിച്ചു.

kerala-2

പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ കമ്മറ്റിയുടെ ഭാരവാഹികളായ സിജോ ഈന്തനാംകുഴി, ജിജോ കുഴികുളം, ഷാജൻ ജോർജ്, സാബു പഴയാറ്റിൽ, റ്റോമി കുഞ്ചെറിയ, അലക്സ് കുന്നത്ത്, സോണി സജി, ബിജി ഓക്കാട്, ജലേഷ് കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു. പ്രവാസി കേരളാ കോൺഗ്രസ് മെൽബൺ ഘടകം കോർഡിനേറ്റർ തോമസ് ജേക്കബ് അടുത്ത ഒരു വർഷത്തെ പരിപാടികളുടെ കരട് രേഖാ അവതരിപ്പിച്ചു.

kerala-1

ഡിസംബറിൽ കോട്ടയത്ത് ചേരുന്ന കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റിയിൽ 2017 നവംബർ മാസം മെൽബണിൽ നടത്താൻ ഉദ്ദേശിക്കുന്ന ഗ്ലോബൽ പ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം കമ്മിറ്റിക്ക് അന്തിമരൂപം നൽകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ കമ്മറ്റിയിൽ അറിയിച്ചു. തുടർന്ന് കോർഡിനേറ്റർ സാബു പഴയാറ്റിൽ സ്പോൺസർ ചെയ്ത സ്നേഹ വിരുന്നും ഉണ്ടായിരുന്നു. റോഷി അഗസ്റ്റിൻ എംഎൽഎയുടെ സഹപാഠികളായ സ്റ്റീഫൻ ഇടക്കോലി, അഭിലാഷ് ഇടക്കോലി തുടങ്ങിയവരും റോഷി അഗസ്റ്റിൻ എംഎൽഎയെ സന്ദർശിക്കാൻ ലൂക്ക് കോർട്ടിൽ എത്തിയിരുന്നു. അലക്സ് കുന്നത്ത് സമ്മേളനത്തിന് നന്ദി പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.