Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി

kudiyetta-yathra

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസും സംയുക്തമായി മെൽബണിൽനിന്നും താസ്വേനിയയിലേക്ക് കപ്പലിൽ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര നടത്തും. സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 7.30ന് ഇരുനൂറിൽപ്പരം അംഗങ്ങൾ പോർട്ട് മെൽബണിൽ ഒത്തുകൂടും.

Sprit of Tasania എന്ന കപ്പലിൽ രാവിലെ 9 മണിക്ക് മെൽബണിൽ നിന്നും ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര ക്നാനായ മിഷന്റെ ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. ഒരേപോലെയുള്ള ടീം ഷർട്ടും ജീൻസുമാണ് പങ്കെടുക്കുന്നവരുടെ വേഷം. വിവിധ തരത്തിലുളള ഗെയിമുകൾ, ടാബ്ലോ, കോമഡി പരിപാടികൾ ക്നാനായി തോമായുടെ ചരിത്രം ഇവയൊക്കെ കപ്പലിൽ അവതരിപ്പിക്കും. നാലു ദിവസം താസ്വേനിയയിലെ വിവിധ സ്ഥലങ്ങളിൽ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര സന്ദർശിക്കും.

ഞായറാഴ്ച വൈകുന്നേരം താമർ റിസോർട്ടിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കൽ എന്നിവർ നേതൃത്വം നൽകും. തുടർന്ന് മെൽബണിലെ നോർത്ത് സെന്ററിൽ നിന്നുളള അംഗങ്ങളും സൗത്ത് സെന്ററിൽ നിന്നുളള അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വരും തലമുറയ്ക്ക് ക്നാനായ ചരിത്രം പഠിപ്പിച്ചുകൊടുക്കാനുളള ഒരു വേദിയായി താമർ റിസോർട്ട് മാറും. ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുമായി ബന്ധപ്പെട്ട് സിമ്പോസിയങ്ങൾ, ക്വിസ് മത്സരം എന്നവയും ക്രമീകരിച്ചിട്ടുണ്ട്. ക്നാനായ കുടേയിറ്റ അനുസ്മരണ യാത്ര വിജയിപ്പിക്കുന്നതിന് വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, മെൽബൺ കാത്തലിക് കോൺ‌‌ഗ്രസിന്റെ ഭാരവാഹികൾ വിവിധ കമ്മറ്റികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നു. 

Your Rating: