Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര ചരിത്ര വിജയമായി മാറി

img-0110

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസും സംയുക്തമായി മെൽബണിൽ നിന്നു താസ് വേനിയായിലേക്ക് കപ്പലിൽ നടത്തിയ ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര ചരിത്ര താളുകളിൽ ഇടംനേടി.

img-0120

ഇരുനൂറിൽ അധികം വിശ്വാസികൾ ക്നാനായ പാരമ്പര്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ യാത്രയിലൂടെ ക്നാനായ ഐക്യം ഊട്ടി ഉറപ്പിക്കാൻ കഴിഞ്ഞു.

img-017

കപ്പൽ യാത്രയിലെ ആദ്യ ദിനത്തിൽ വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവന്ന ക്നാനായി തൊമ്മൻ ക്നാനായ മക്കൾക്ക് ആവേശമായി.താസ് വാനിയായിൽ താമർവാലി റിസ്സോർട്ടിൽ ഒരുക്കിയ അൾത്താരയിൽ ഫാ. തോമസ് കുമ്പുക്കൽ ദിവ്യബലിക്ക് നേതൃത്വം നൽകി.

pic

ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയിൽ പങ്കെടുത്ത ഏവർക്കും ആശംസ അർപ്പിച്ചു. തുടർന്ന് നോർത്തിലേയും സൗത്തിലേയും കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കൾച്ചറൽ നൈറ്റ് അംഗങ്ങൾ ആസ്വദിച്ചു. വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ച് കാണികളുടെ കൈയ്യടി നേടി.

img-01

തുടർന്ന് താസ് വാനിയായിലെ വിവിധ സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തി. വിഭവ സമൃദ്ധമായ ഭക്ഷണം മനോഹരമായ താമസസ്ഥലം ഇവയെല്ലാം ഈ കുടിയേറ്റ യാത്രയുടെ വിജയത്തിന് കാരണമായി. ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര വൻ വിജയമാക്കാൻ ശ്രമിച്ച മെൽബൺ ക്നാനായ കാത്തലിക്ക് കോൺഗ്രസിന്റെ പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ, സിജോ ചാലായിൽ, ജോബി ജോസഫ്, അലൻ ജോസഫ് എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. ഈ കുടിയേറ്റ അനുസ്മരണ യാത്രയ്ക്ക് ടൗൺസ് വിലായിൽ നിന്നും സിഡ്നിയിൽ നിന്നുമുളള പ്രതിനിധികളും ഉണ്ടായിരുന്നു.

img-0114.JPG.image.784.410

ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര വൻ വിജയമാക്കാൻ പരിശ്രമിച്ച സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാർ പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കമ്മറ്റിയുടെ ചെയർമാൻമാർ, കമ്മറ്റിക്കാർ ഏവർക്കും സംഘാടക സമിതിക്ക് വേണ്ടി ജോ മുറിയാൻ മാലിയിൽ നന്ദി പറഞ്ഞു.

ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയിൽ ക്നാനായി തോമാ അയി വേഷമിട്ട ഷാജൻ ജോർജ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.