Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബ കൃപാഭിഷേക ധ്യാനം

KUDUMBA-KRIPA

മെൽബൺ∙ സെന്റ് തോമസ് സിറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദമ്പതികൾക്കു വേണ്ടിയുള്ള കുടുംബ കൃപാഭിഷേക ധ്യാനം സെപ്റ്റംബർ 20, 21, 22, 23 തീയതികളിലായി മെൽബണിലെ ബെൽഗ്രവ് ഹൈറ്റ്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തുന്നു. അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.ഡൊമിനിക് വളമനാൽ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രൂപതാദ്ധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ ധ്യാനത്തിന് ആരംഭം കുറിക്കും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള ദമ്പതികൾ നാലു ദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കും.

രൂപതയിലെ ഓരോ ഇടവകയിലും പ്രാർത്ഥന കൂട്ടായ്മകൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന രൂപത തലത്തിലുള്ള ലീഡർഷിപ്പ് ഗ്രൂപ്പിന് രൂപം നൽകാനും അങ്ങനെ രൂപത മുഴുവനും നവീകരണം സാധ്യമാക്കാനും കുടുംബ കൃപാഭിഷേക ധ്യാനത്തിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി അഭിപ്രായപ്പെട്ടു. ധ്യാനത്തിനുള്ള ഒരുക്കങ്ങളും രജിസ്ട്രേഷനും പൂർത്തിയായതായി കോർഡിനേറ്റർമാരായ ഡോ. ഷാജു കുത്തനാപ്പിള്ളി, സന്തോഷ് ജോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ എന്നിവർ അറിയിച്ചു.

വാർത്ത∙ പോൾ സെബാസ്റ്റ്യൻ 

Your Rating: