Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ഡോക്ടർ ഓസ്ട്രേലിയയിൽ മരിച്ച നിലയില്‍

doctor-death

മെല്‍ബണ്‍∙ മലയാളിയായ യുവ ദന്ത ഡോക്ടറെ ഓസ്ട്രേലിയയിലെ വീടിനു സമീപമുള്ള റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിയും മെല്‍ബണ്‍ റോവില്ലയില്‍ താമസക്കാരനുമായിരുന്ന ടിനു തോമസിനെ(28) ആണ് സമീപത്തുള്ള സ്ട്രീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവിവാഹിതനായ ടിനു മാതാപിതാക്കളോടോപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ഓസ്ട്രേലിയന്‍ സമയം വൈകിട്ട് ആറുമണി മുതല്‍ ടിനുവിനെ കാണാതായതായി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പോലീസ് ടിനുവിന്റെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ടിനു യാത്ര ചെയ്തുകൊണ്ടിരിക്കുന്നതായാണ് വിവരം ലഭിച്ചത്.

പോലീസ് പരിശ്രമിച്ചെങ്കിലും രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവരുടെ വീടിനു സമീപമുള്ള സ്ട്രീടില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. മരണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ല.

വാർത്ത∙ ജോൺസൺ മാമലശ്ശേരി 

Your Rating: